കോള്‍, ഇന്റര്‍നെറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ച് ടെലികോം കമ്പനികള്‍; പുതുക്കിയ നിരക്കുകള്‍ ഇതാണ്
മൊബൈല്‍ കോള്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ 42 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ടെലികോം കമ്പനികള്‍ അറിയിച്ചുകഴിഞ്ഞു. ആദ്യ പടിയായി വോഡഫോണ്‍ – ഐഡിയയുടെ നിരക്ക് വര്‍ധനവ് ഈമാസം മൂന്നിന് നിലവില്‍ വരും. അടുത്ത വര്‍ഷത്തോടെ 67 ശതമാനം വരെ നിരക്ക് വര്‍ധനവ് ഉണ്ടാകുമെന്നാണ് ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെലികോം കമ്പനികളുടെ നഷ്ടവും കടബാധ്യതയും പെരുകിയ പശ്ചാത്തലത്തിലാണ് മൊബൈല്‍ കോള്‍, ഇന്റര്‍നെറ്റ് സേവന നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. നിരക്കുകള്‍ 42 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ജിയോ, ഏയര്‍ടെല്‍, ബിഎസ്എന്‍എല്‍, വോഡഫോണ്‍ – ഐഡിയ കമ്പനികള്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു.
വോഡാഫോണ്‍ ഐഡിയ പ്രിപെയ്ഡ് പ്ലാനുകള്‍
പ്രീപ്പെയ്ഡ് വിഭാഗത്തില്‍ രണ്ട്, ഇരുപത്തിയെട്ട്, എണ്‍പത്തിനാല്, 365 ദിവസങ്ങളുടെ പായ്‌ക്കേജുകള്‍ വോഡാഫോണ്‍ ഐഡിയ നിലവില്‍ അവതരിപ്പിച്ചിട്ടുണ്ട്.
– 49 രൂപയുടെ പ്ലാനില്‍ 38 രൂപയുടെ ടോക്ക്‌ടൈമും 100 എംബി ഡേറ്റയും 28 ദിവസത്തേയ്ക്ക് ലഭിക്കും. സെക്കന്‍ഡിന് 2.5 പൈസവീതമാണ് ഈടാക്കുക.
– 79 രൂപയുടെ പ്ലാനില്‍ 64 രൂപയുടെ ടോക്ക്‌ടൈമും 200 എംബി ഡേറ്റയും 28 ദിവസത്തേയ്ക്ക് ലഭിക്കും. സെക്കന്‍ഡിന് ഒരു പൈസ വീതമാണ് ഈടാക്കുക.
– 149 രൂപയുടെ പായ്ക്കില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2 ജിബി ഡേറ്റ, 300 എസ്എംഎസ് എന്നിവ 28 ദിവസത്തേയ്ക്ക് ലഭിക്കും.
– 249 രൂപയുടെ പായ്ക്കില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റാ, ദിവസവും 100 എസ്എംഎസ് എന്നിവ 28 ദിവസത്തേയ്ക്ക് ലഭിക്കും.
– 299 രൂപയുടെ പായ്ക്കില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും രണ്ട് ജിബി ഡേറ്റ, ദിവസവും 100 എസ്എംഎസ് എന്നിവ 28 ദിവസത്തേയ്ക്ക് ലഭിക്കും.
– 399 രൂപയുടെ പായ്ക്കില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും മൂന്ന് ജിബി ഡേറ്റ, ദിവസവും 100 എസ്എംഎസ് എന്നിവ 28 ദിവസത്തേയ്ക്ക് ലഭിക്കും.
– 379 രൂപയുടെ പായ്ക്കില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ആറ് ജിബി ഡേറ്റ, 1000 എസ്എംഎസ് എന്നിവ 84 ദിവസത്തേയ്ക്ക് ലഭിക്കും
– 599 രൂപയുടെ പായ്ക്കില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റ, ദിവസവും 100 എസ്എംഎസ് എന്നിവ 84 ദിവസത്തേയ്ക്ക് ലഭിക്കും.
– 699 രൂപയുടെ പായ്ക്കില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും രണ്ട് ജിബി ഡേറ്റ, ദിവസവും 100 എസ്എംഎസ് എന്നിവ ലഭിക്കും.
– 1499 രൂപയുടെ പായ്ക്കില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 24 ജിബി ഡേറ്റ, 3600 എസ്എംഎസ് എന്നിവ ഒരു വര്‍ഷത്തേയ്ക്ക് ലഭിക്കും
– 2399 രൂപയുടെ പായ്ക്കില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റ, ദിവസവും 100 എസ്എംഎസ് എന്നിവ ഒരു വര്‍ഷത്തേയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എയര്‍ടെല്‍
ടെലികോം ഭീമന്മാരായ ഭാരതി എയര്‍ടെല്‍ നിലവിലെ താരിഫ് നിരക്കുകള്‍ ഉയര്‍ത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഈ മാസം മൂന്നുമുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.
– 148 രൂപയുടെ പായ്ക്കില്‍ രണ്ട് ജിബി ഡേറ്റ, 300 എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവ 28 ദിവസത്തേയ്ക്ക് ലഭിക്കും.
– 248 രൂപയുടെ പായ്ക്കില്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 1.5 ജിബി ഡേറ്റാ എന്നിവ 28 ദിവസത്തേയ്ക്ക് ലഭിക്കും.
– 298 രൂപയുടെ പായ്ക്കില്‍ 100 എസ്എംഎസ്, രണ്ട് ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവ 84 ദിവസത്തേയ്ക്ക് ലഭിക്കും.
448 രൂപയുടെ പായ്ക്ക് 499 രൂപയിലേക്കും 598 രൂപയുടെ പായ്ക്ക് 698 രൂപയിലേക്കും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 82 ഉം 84 ദിവസവുമാണ് പായ്ക്കുകളും കാലാവധി. വാര്‍ഷിക പ്ലാന്‍ 1699 ല്‍ നിന്നും 2398 ലേക്കും പുതുക്കി നിശ്ചയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജിയോയുടെ പുതുക്കിയ നിരക്കുകള്‍
ജിയോയുടെ പുതുക്കിയ നിരക്കുകള്‍ ഈ മാസം ആറു മുതല്‍ നിലവില്‍ വരും. നിലവിലെ പ്ലാനുകളില്‍ 40 ശതമാനം വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ 30 ശതമാനം അധിക നേട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുമെന്ന് ജിയോ അറിയിക്കുന്നു. പുതിയ താരിഫ് നിരക്കുകളെക്കുറിച്ച് കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നേരെത്തെ ജിയോയും ഐയുസി ചാര്‍ജ് ഈടാക്കി തുടങ്ങിയിരുന്നു. അതേ സമയം അടുത്ത വര്‍ഷത്തോടെ നിരക്ക് വര്‍ധവ് 67 ശതമാനത്തിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലികോം ഓപ്പറേറ്റര്‍മാര്‍ എല്ലാ റീച്ചാര്‍ജ് വിഭാഗങ്ങളിലും ഒരുപോലെ വിലവര്‍ധനവ് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ഇത് നിലവില്‍ ഫോണ്‍ റീച്ചാര്‍ജിനായി 100 രൂപയില്‍ താഴെ ചെലവഴിക്കുന്നവരെ ബാധിച്ചേക്കാം.
No comments
Post a Comment