പയ്യന്നൂർ താലൂക്ക് ആശുപത്രി കെട്ടിടം ശിലാസ്ഥാപനം എട്ടിന്
🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥
പയ്യന്നൂർ: പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാ സ്ഥാപനം എട്ടിന് നടക്കും. വൈകീട്ട് നാലിന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ശിലാസ്ഥാപനം നിർവ്വഹിക്കും. സി.കൃഷ്ണൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, ടി.വി. രാജേഷ് എം.എൽ.എ., നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി.നൂറുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും.
മുപ്പത് വർഷത്തെ വികസന സാധ്യത മുന്നിൽ കണ്ട് ആശുപത്രിയുടെ സമഗ്രവികസനത്തിന് 104 കോടിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു. 56.31 കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണത്തിനാണ് എട്ടിന് തുടക്കമാകുന്നത്. പുതിയ ഏഴ് നില കെട്ടിടത്തിൽ അത്യാഹിത വിഭാഗം, വാർഡുകൾ, കാന്റീൻ, ഐസിയു തുടങ്ങിയ സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ അത്യാധുനിക സൗകര്യമുൾപ്പെടെ 268 കിടക്കകൾ ആശുപത്രിയിലുണ്ടാകുമെന്ന് സി.കൃഷ്ണൻ എം.എൽ.എ പത്രസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, വൈസ് ചെയർ പേഴ്‌സൺ കെ.പി.ജ്യോതി, ആശുപത്രി സൂപ്രണ്ട് ഡോ.സുനിത ഉണ്ണികൃഷ്ണൻ, കെ.വി.കുഞ്ഞപ്പൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
➖➖➖➖➖➖➖
*മാവിലാടം വാർത്തകൾ*
https://chat.whatsapp.com/Ei6zBCOjBNU9kAZY8ONErE
No comments
Post a Comment