പരീക്ഷയ്ക്കെത്താന്‍ കഴിയാതെ വലഞ്ഞ് സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍; പകുതിയില്‍താഴെ ഹാജര്‍നില
തിരുവനന്തപുരം : ഹര്‍ത്താല്‍ കാരണം പരീക്ഷയ്ക്കെത്താന്‍ കഴിയാതെ വലഞ്ഞ് സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍. സ്കൂളുകളിലെ അര്‍ദ്ധ വാര്‍ഷിക പരീക്ഷകളും സര്‍വകലാശാലളകുടെ വിവിധ പരീക്ഷകളും ഇന്ന് നടക്കുന്നുണ്ട്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടും പരീക്ഷകളൊന്നും മാറ്റിവച്ചിരുന്നില്ല. മിക്കയിടത്തും പകുതിയില്‍താഴെ മാത്രമാണ് ഹാജര്‍നില.
പൗരത്വനിയമ ഭേദഗതിക്കെതിരെ ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയാനും റോഡുകള്‍ ഉപരോധിക്കാനുമുള്ള ശ്രമം തടഞ്ഞ് പൊലീസ്. പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് പ്രകടനം നടത്തിയവര്‍ക്കു നേരെ ലാത്തിവീശി. 15 പേരെ കസ്റ്റഡിയിലെടുത്തു.
മലപ്പുറം തിരൂരിലും റോഡ് ഉപരോധിക്കാനുള്ള ശ്രമം തടഞ്ഞു. എതിര്‍ത്തവരെ വിരട്ടിയോടിച്ചു. കണ്ണൂരില്‍ കാല്‍ടെക്സ് ജംക്ഷനില്‍ റോഡ് ഉപരോധിച്ചവരെയും പൊലീസ് നീക്കി. എല്ലാ ജില്ലകളിലും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകള്‍ പൂര്‍ണമായും നടത്തുന്നുണ്ട് പാലക്കാട്ട് വാളയാറിലും വയനാട് വെളളമുണ്ടയിലും വയനാട് തേറ്റമലയിലും ആലുവയിലും പെരുമ്പാവൂരും കെ.എസ്.ആര്‍.ടി.സി ബസിനുനേരെ കല്ലേറുണ്ടായി.
No comments
Post a Comment