Header Ads

  • Breaking News

    കുഞ്ഞ് ഇസയോടൊപ്പമുള്ള ആദ്യ ക്രിസ്ത്മസ് ആഘോഷമാക്കി ചാക്കോച്ചനും കുടുംബവും [PHOTOS]


    ക്രിസ്മസ് ദിനത്തില്‍ ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സിനിമാ സെറ്റുകളിലും കുടുംബസമേതവുമൊക്കെയായി എല്ലാവരും ആഘോഷത്തിലാണ്. അതിനിടയിലും വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ സോഷ്യല്‍ മീഡിയയിൽ എത്തുന്നുണ്ട്. നിരവധി താരങ്ങൾ ഫേസ്ബുക്കിലൂടെ ക്രിസ്മസ് ആശംസകൾ അറിയിക്കുമ്പോൾ അത് സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ്.

    കുടുംബസമേതം അവധിയാഘോഷത്തിനായി വിദേശത്തേക്ക് പോയ താരങ്ങളാണ് പൂർണ്ണമയും ഇന്ദ്രജിത്തും. അവർ ഇത്തവണ പോളണ്ടില്‍ വെച്ചാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. മൈ സാന്‍റായുമായാണ് ദിലീപ് ക്രിസ്മസിന് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. റിലീസുകളില്ലെങ്കിലും ചാനല്‍ പരിപാടികളില്‍ സജീവമാണ് മറ്റ് താരങ്ങള്‍. പേളി മാണി, ടൊവിനോ തോമസ്, പൂര്‍ണിമ ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ഷെയ്ന്‍ നിഗം, മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, ശിവദ, സായ് പല്ലവി, അഹാന കൃഷ്ണ, ഇന്ദ്രജിത്ത്, റിമി ടോമി, പ്രിയ മോഹന്‍ തുടങ്ങിയ താരങ്ങളുടെ ആശംസകൾ അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകൾ എല്ലാം ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുന്നു.

    13 വർഷത്തെ കാത്തിരിപ്പിനുശേഷം കുഞ്ഞതിഥിയായി എത്തിയ ഇസയുടെ കൂടെയുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷമാക്കുന്നതിന്‍റെ തിരക്കിലാണ് കുഞ്ചാക്കോ ബോബനും പ്രിയയും. മകന്‍ ജനിച്ചതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞിരുന്നു. ഇസയ്ക്കും പ്രിയയ്ക്കുമൊപ്പമുള്ള ചാക്കോച്ചന്റെ ക്യൂട്ട് ചിത്രവും ആശംസയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad