Header Ads

  • Breaking News

    പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്തെ 12 ജില്ലുകളില്‍ മനുഷ്യ ഭൂപടം തീര്‍ത്ത് യുഡിഎഫ്



    തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ല കോണ്‍ഗ്രസ്​ കമ്മിറ്റികളുടെ നേതൃത്വത്തില്‍ 12 ജില്ലകളില്‍ യു.ഡി.എഫ്​ മനുഷ്യ ഭൂപടം തീര്‍ത്തു. വയനാടും കോഴിക്കോടും ഒഴികെയുള്ള ജില്ലകളില്‍ ഒരുക്കിയ മനുഷ്യ ഭൂപടത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ത്രിവര്‍ണ പതാകയുടെ നിറങ്ങളുള്ള തൊപ്പികള്‍ ധരിച്ചാണ്​ ​പ്രവര്‍ത്തകര്‍ ഭൂപടത്തില്‍ അണിനിരന്നത്​.  

    വൈകുന്നേരം നാല് മണിയോട് കൂടിത്തന്നെ 12 ജില്ലകളിലും തിരഞ്ഞെടുത്ത മൈതാനങ്ങളിലും ഭൂപടം തീര്‍ക്കാന്‍ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നു. മഹാത്മാ ഗാന്ധി വെടിയേറ്റ് വീണ സമയമായ വൈകുന്നേരം 5.17 നാണ് കേരളത്തില്‍ പ്രവര്‍ത്തകര്‍ മനുഷ്യ ഭൂപടം തീർത്തത്. പി​ന്നാ​ലെ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​ചൊ​ല്ലി. ഇ​തി​നു​ശേ​ഷം പൊ​തു​യോ​ഗ​വും ന​ട​ന്നു.

    തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന പരിപാടി മുതിര്‍ന്ന നേതാവ് എ.കെ ആന്റണി ഉദ്ഘാടനം ചെയ്തു.കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരിപാടിയില്‍ പങ്കെടുത്തു.

    കൊച്ചിയിലെ പൊതുസമ്മേളനത്തില്‍ മുതിർന്ന നേതാവ് പി.പി തങ്കച്ചനും തൃശ്ശൂരില്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും പങ്കെടുത്തു. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നടന്ന മനുഷ്യ ഭൂപടം ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ബീച്ചില്‍ ഒരുക്കിയ ഭൂപടത്തില്‍ എം.എം ഹസ്സന്‍ പങ്കെടുത്തു. 

    മറ്റ് ജില്ലകളില്‍ യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കളാണ് പങ്കെടുത്തത്. മുന്‍മന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായിരുന്ന എം. കമലത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് വടകരയില്‍ നടത്താനിരുന്ന മനുഷ്യ ഭൂപടം പരിപാടി മാറ്റി വെച്ചത്.

    വ​യ​നാ​ട് ജി​ല്ല​യി​ല്‍ ഇ​ന്ന് രാ​വി​ലെ രാ​ഹു​ല്‍ ഗാ​ന്ധി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ര​ണ ഘ​ട​നാ സം​ര​ക്ഷ​ണ റാ​ലി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ രാ​ഹു​ലി​നോ​പ്പം മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്തു.

    No comments

    Post Top Ad

    Post Bottom Ad