Header Ads

  • Breaking News

    കൊറോണ: വിദ്യാർത്ഥിനിയുടെ നില തൃപ്തികരം; സംസ്ഥാനത്ത് 1417 പേർ നിരീക്ഷണത്തിൽ



    തൃശ്ശൂര്‍: കൊറോണ വൈറസ് ബാധിച്ച് തൃശ്ശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ സ്ഥിതിയിൽ പുരോഗതി ഉണ്ടെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. 

    സംസ്ഥാനത്ത് 1471 പേര്‍ നിരീക്ഷണത്തിലുണ്ട് . തൃശൂരില്‍ രോഗലക്ഷണമുള്ള 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെ 24 സാമ്ബിളുകള്‍ അയച്ചതില്‍ 18 എണ്ണം നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു. ഇന്ന് 15 സാമ്ബിളുകള്‍ കൂടി അയച്ചിട്ടുണ്ട്.

    സംസ്ഥാനത്ത് ആവശ്യത്തിലധികം ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 85 ഐസൊലേഷന്‍ വാര്‍ഡുകളും പൂര്‍ണ്ണ സജ്ജമാണ്. തിങ്കളാഴ്ച മുതല്‍ സ്കൂളുകളില്‍ ബോധവല്‍ക്കരണം പരിപാടി നടത്തുമെന്നും മന്ത്രി അറിയിച്ചു.

    അതേസമയം, കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. ഇവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട 58 പേര്‍ നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിലുള്ളവരാരും പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയോ പൊതു വാഹനം ഉപയോഗിക്കുകയോ ചെയ്യരുത്. എല്ലാ ജില്ലകളിലും കൊറോണ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

    No comments

    Post Top Ad

    Post Bottom Ad