നടിമാര്‍ വസ്ത്രംമാറുന്നത് ക്യാമറയില്‍ പകര്‍ത്തി ഭീഷണി; മലയാള സിനിമ നിയന്ത്രിക്കുന്നത് 15 പേരടങ്ങിയ ലോബിയെന്ന് ഹേമ കമ്മീഷൻ
സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷനാണ് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആയിരകണക്കിന് അനുബന്ധ രേഖകളും ഓഡിയോ, വീഡിയോ ക്ലിപ്പുകളും സ്‌ക്രീന്‍ ഷോട്‌സും അടങ്ങുന്ന പെന്‍ഡ്രൈവും കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രമുഖ താരങ്ങള്‍ക്ക് പോലും സിനിമയില്‍ കരാര്‍ നല്‍കുന്നില്ല. ഏതൊക്കെ രംഗമാണ് അഭിനയിക്കേണ്ടതെന്ന് നേരത്തെ പറയാറില്ല. ഇത് നടിമാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
സിനിമ തുടങ്ങി കുറെക്കഴിഞ്ഞ് മാത്രമാണ് ചുംബനം, ശരീരപ്രദര്‍ശനം നടത്തേണ്ട രംഗങ്ങള്‍ എന്നിവ അഭിനയിക്കണമെന്ന് പറയുന്നത്. ഇതിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കുന്നത് പതിവാണ്. ഈ രംഗങ്ങളില്‍ അഭിനയിക്കാന്‍ വിമുഖത കാണിക്കുന്നവരെ വിലക്കുന്നതും പതിവാണ്. ചിത്രീകരണ സ്ഥലത്ത് വസ്ത്രം മാറാനോ, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ ഉളള സൗകര്യം പോലും പലയിടത്തുമില്ല. ഇത്തരം കാര്യങ്ങള്‍ ഒരുക്കാനും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും റിപ്പോര്‍ട്ട് പറയുന്നു. നടിമാര്‍ വസ്ത്രംമാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നതു പതിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു ഇത്തരം ദൃശ്യങ്ങള്‍ കൈവശംവെച്ച് ഭീഷണിപ്പെടുത്തുന്നതും ലോബിയുടെ രീതിയാണ്. അവര്‍ക്ക് ഇഷ്ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്തും. സിനിമയില്‍ ഇവര്‍ക്കു വിധേയരായി പ്രവര്‍ത്തിച്ചാല്‍മാത്രമേ നിലനില്‍പ്പുള്ളൂവെന്ന സ്ഥിതിയാണെന്നും 300 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
നടിമാര്‍ അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ ഒറ്റയ്ക്ക് ചെല്ലാന്‍ പറയും. അവരോട് ലൈംഗിക താത്പര്യം അറിയിക്കും. സമ്മതിച്ചാല്‍ മാത്രമേ അവസരം കിട്ടൂ. ഇതിന്റെ വാട്‌സാപ്പ് ചാറ്റ്, സ്‌ക്രീന്‍ഷോട്ടുകള്‍, എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവയുടെ നൂറിനടുത്ത് തെളിവുകള്‍ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണ്. ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നതും ലോബിയുടെ രീതിയാണ്. അവര്‍ക്ക് ഇഷ്ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്തും. ഇവര്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലനില്‍പ്പുളളൂവെന്ന സ്ഥിതിയാണ്. നിര്‍മ്മാണം, അഭിനയം, സംവിധാനം എന്നീ മേഖലകളിലെ 57 പേരെ കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സിനിമാരംഗത്തുളള ലോബിയെ ഉപദേശിച്ച് നേരെയാക്കാനാവില്ല. അവരെ നിയന്ത്രിക്കാന്‍ നിയമം കൊണ്ട് മാത്രമേ സാധിക്കൂ. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം. ഈ വര്‍ഷം തന്നെ നിയമനിര്‍മ്മാണം സാധിക്കുമെന്നാണ് പ്രതീക്ഷ. ആവശ്യമെങ്കില്‍ നിയമോപദേശം നല്‍കും.
കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ശക്തമായ നിയമ നടപടികളിലൂടെ മാത്രമെ സിനിമയിലെ അനീതികള്‍ക്ക് പ്രശ്‌നപരിഹാരം സാധ്യമാവു. അതിനായി ശക്തമായ നിയമം കൊണ്ടുവരണമെന്നും ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. പ്രമുഖ നടി ശാരദയും വത്സലകുമാരി ഐഎഎസുമായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. ഇവരും പ്രത്യേകം റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടുണ്ട്.
www.ezhomelive.com
No comments
Post a Comment