കേരളത്തിലെ 197 റെയില്‍വേ സ്റ്റേഷനുകളും ഇനി എല്‍.ഇ.ഡി ലൈറ്റിലേക്ക്
കണ്ണൂര്‍:
കേരളത്തിലെ 197 റെയില്‍വേ സ്റ്റേഷനുകളും പരിസരങ്ങളും പൂര്‍ണമായി എല്‍.ഇ.ഡി ലൈറ്റിലേക്ക് മാറി. ഫ്‌ളൂറസെന്റ് ട്യൂബുകളും നിയോണ്‍ ബള്‍ബുകളും മാറ്റിയതിലൂടെ ലക്ഷക്കണക്കിന് യൂണിറ്റിന്റെ വൈദ്യുതി ലാഭിക്കാനാകും. ഇതോടെ ദക്ഷിണ റെയില്‍വേയില്‍ 735 സ്റ്റേഷനുകള്‍ എല്‍.ഇ.ഡിയിലേക്ക് മാറി.
അഞ്ചുവര്‍ഷം മുമ്പാണ് റെയില്‍വേ ഈ പദ്ധതി ആരംഭിച്ചത്. 2017-ല്‍ പാലക്കാട് ഡിവിഷനിലെ 75 സ്റ്റേഷനുകളില്‍ എല്‍.ഇ.ഡി ലൈറ്റ് സ്ഥാപിച്ചു. വര്‍ഷം 9.37 ലക്ഷം യൂണിറ്റ് വൈദ്യുതി അതിലൂടെ ലാഭിക്കാനായി. 62.3 ലക്ഷം രൂപ ലാഭിച്ചു. പിന്നീട് ഡിവിഷനിലെ 94 സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിച്ചപ്പോള്‍ വര്‍ഷം ലാഭം 16.89 ലക്ഷം യൂണിറ്റായി.
സൂര്യപ്രകാശം, വായു എന്നിവയിലെ ഊര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ സ്റ്റേഷനാണ് റെയില്‍വേയുടെ അടുത്ത ലക്ഷ്യം. സ്റ്റേഷന്‍ കെട്ടിടവും പ്ലാറ്റ്ഫോമിലെ ലൈറ്റുകളുമെല്ലാം സോളാറില്‍ പ്രകാശിക്കും. തിരുവനന്തപുരം ഡിവിഷനിലെ നാഗര്‍കോവില്‍-തിരുനെല്‍വേലി സെക്ടറില്‍ കവല്‍കിണര്‍ സ്റ്റേഷന്‍ ഗ്രീന്‍ ആയി. മൂന്നു സ്റ്റേഷനുകള്‍കൂടി തിരുവനന്തപുരം ഡിവിഷനില്‍ പരിഗണനയിലുണ്ട്. നിലവില്‍ കേരളത്തിലെ 11 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ സോളാര്‍ പദ്ധതി വരുന്നുണ്ട്.
പാലക്കാട് ഡിവിഷനില്‍ പാലക്കാട്,
ഷൊര്‍ണൂര്‍,
കോഴിക്കോട്,
തലശ്ശേരി,
കണ്ണൂര്‍,
മംഗളൂരു സെന്‍ട്രല്‍,
മംഗളൂരു ജംഗ്ഷന്‍
എന്നീ സ്റ്റേഷനുകളും
തിരുവനന്തപുരം ഡിവിഷനില്‍ നാഗര്‍കോവില്‍,
തിരുവനന്തപുരം സെന്‍ട്രല്‍,
എറണാകുളം സൗത്ത്,
തൃശ്ശൂര്‍ എന്നീ സ്റ്റേഷനുകളും.
തുടക്കത്തില്‍ ഒരു സ്റ്റേഷനില്‍ നിന്ന് രണ്ട് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡ് പദ്ധതി ഏകോപിപ്പിക്കും.
No comments
Post a Comment