വീണ്ടും ചരിത്രം കുറിച്ച് വിജയ് ! റിലീസിന് മുൻപേ 200 കോടി ബിസിനസ്സ് സ്വന്തമാക്കി വിജയ് ചിത്രം മാസ്റ്റർ !
താരമൂല്യത്തിന്റെ കാര്യത്തിൽ തെന്നിന്ത്യയിൽ മാത്രമല്ല, ഇന്ത്യയിൽ സിനിമയിലെ തന്നെ മുടിചൂടാ മന്നൻമാരിൽ ഒരാളാണ് വിജയ്. ഇളയദളപതി വിജയ് ഇപ്പോഴിതാ പുതിയ ഒരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘മാസ്റ്റർ’ ന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രഖ്യാപന വേള മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പ്രീ-റിലീസ് ബിസിനസിൽ നേടിയ തുക കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോളാണ് ഇപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത്.
കൈദിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ചെയ്യാൻ ഇനിയും രണ്ടു മാസം എടുക്കും. എന്നാൽ ചിത്രീകരണം പോലും പൂർത്തിയാക്കാത്ത ചിത്രം റിലീസിന് മുൻപ് നടത്തിയ ബിസിനസിൽ 200 കോടിയോളം രൂപയാണ് സാറ്റലൈറ്റ്, ഡിജിറ്റൽ, ഓഡിയോ എന്നിവയുടെ കോപ്പിറൈറ്റ്സ് വിറ്റതുവഴി നേടിയെടുത്തത്. നിലവിൽ നൂറുകോടി 200കോടി ക്ലബ്ബുകൾ വളരെ നിസ്സാരമായി തന്നെ വിജയുടെ ചിത്രങ്ങൾ തിയേറ്ററുകളിൽ നിന്നും കളക്ട് ചെയ്യുമെന്നുള്ള സാഹചര്യമാണുള്ളത്. പ്രീ-റിലീസ് ബിസിനസ്സിൽ ഇത്രയും ഭീമമായ തുക അണിയറപ്രവർത്തകർക്ക് സ്വന്തമാക്കാൻ കഴിഞ്ഞത് വിജയുടെ ഉയർന്ന താരമൂല്യം കണക്കിലെടുത്താണ്. ലോകേഷ് കനകരാജന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ദളപതി 64ലെ നായികാ വേഷത്തിൽ മലയാളി സുന്ദരി മാളവിക മോഹനൻ ആണ് എത്തുന്നത്. ചിത്രത്തിന്റെ വിതരണാവകാശം എല്ലാം ഇതിനോടകം തന്നെ വിറ്റുപോയിട്ടുണ്ട്. വിതരതുകയിൽ നിന്ന് തന്നെയായി ഇതിനോടകം 135 കോടി രൂപയാണ് മാസ്റ്റർ സ്വന്തമാക്കിയത്. ബിഗിൾ കേരളത്തിൽ വിതരണത്തിന് എത്തിച്ച മാജിക് ഫ്രെയിംസ് തന്നെയാണ് ട്രാവൻകൂർ ഏരിയയിൽ മാസ്റ്ററും റിലീസിന് എത്തിക്കുന്നത്. മലബാർ,കൊച്ചിൻ ഏരിയകളിൽ ഫോർച്ചുണ് സിനിമാസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത് .
ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിൽ വിജയ് സേതുപതി ആണ് വില്ലൻ ആയി എത്തുന്നത്. ഇവരെ കൂടാതെ മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം ഏപ്രിലിൽ ആയിരിക്കും റിലീസ് ചെയ്യുക. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. കൈദി എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്
www.ezhomelive.com
No comments
Post a Comment