കുസാറ്റിൽ ടെക്‌നിക്കല്‍ അസിസ്റ്റന്റ് : അപേക്ഷ ഫെബ്രുവരി20 വരെ
കൊച്ചി സർവകലാശാലയുടെ സ്‌കൂൾ ഓഫ് എൻജിനിയറിങ്ങിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് -III തസ്തികയിലേക്ക് അടുത്തമാസം 20 വരെ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസ ശമ്പളം 38,430 -രൂപ. 55 ശതമാനം മാർക്കോടെ ബിടെക് മെക്കാനിക്കൽ എൻജിനിയറിങ്/ കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസിലോ തത്തുല്യമായ കോഴ്‌സിലോ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. രണ്ടു വർഷം സർവകലാശാലാ വകുപ്പുകളിലെയോ എൻജിനിയറിങ് കോളേജിലെയോ കാഡ്/കാം ലബോറട്ടറിയിലുള്ള പരിചയം അഭികാമ്യം. അപേക്ഷാഫീസ് 670 രൂപ (ജനറൽ/ഒബിസി), 130 -രൂപ (എസ്‌സി/എസ്ടി). നെഫ്റ്റ്/ആർടിജിഎസ് വഴി എസ്ബിഐയുടെ കുസാറ്റ് ബ്രാഞ്ചിൽ രജിസ്ട്രാറുടെ പേരിലുള്ള അക്കൗണ്ടിൽ (അക്കൗണ്ട് നമ്പർ: 38885696881 ഐഎഫ്എസ്‌സി കോഡ്: SBIN0070235) അടയ്‌ക്കാം. ഔദ്യോഗിക വെബ്‌സൈറ്റായ www.cusat.ac.in വഴിയാണ് അപേക്ഷിക്കേണ്ടത്.
‘രജിസ്ട്രാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, കൊച്ചി-–-22' എന്ന വിലാസത്തിൽ അപ്‌ലോഡ് ചെയ്ത അപേക്ഷയുടെ പകർപ്പ്, ഫീ റസീപ്റ്റ് എന്നിവയ്‌ക്കൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, കമ്യൂണിറ്റി തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 27നകം ലഭിക്കണം. കവറിനു പുറത്ത് ‘സ്‌കൂൾ ഓഫ് എൻജിനിയറിങ്ങിൽ കോൺട്രാക്ട് വ്യവസ്ഥയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്- III ഒഴിവിനായുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം.
No comments
Post a Comment