ജനുവരി 22ന് വധശിക്ഷ
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പിലാക്കാന്‍ വാറണ്ട്. വധശിക്ഷക്കെതിരെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. അതിക്രൂരമായി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജികള്‍ തള്ളിയത്.
കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ ഏഴിന് നടപ്പിലാക്കാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടു പ്രതികള്‍ തിരുത്തല്‍ ഹര്‍ജികള്‍ നല്‍കിയത്.
ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി കേട്ടത്. ഹര്‍ജി പരിഗണിച്ച കോടതി പത്ത് മിനിറ്റിനുള്ളില്‍ തന്നെ നടപടി പൂര്‍ത്തിയാക്കി. പ്രതികള്‍ക്ക് ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാന്‍ അവസരമുണ്ട്.
No comments
Post a Comment