ഭക്ഷണം ഒരുനേരം മാത്രം, നജീബാകാന്‍ പൃഥ്വിയുടെ ഹെവി ഡയറ്റ് പ്ലാന്‍ !! ആടുജീവിതം ഇത് വരെ ചിത്രീകരിച്ചത് 25 ശതമാനം
പൃഥ്വിരാജ് ബ്ലെസ്സി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ആടുജീവിതത്തിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ കരീയറിലെ വമ്പന്‍ സിനിമയായാണ് ആടുജീവിതം പുറത്തിറങ്ങുന്നത് ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന നോവല്‍ ആസ്പദമാക്കി യാണ് ചിത്രമൊരുക്കുന്നത്. ഏകദേശം രണ്ടു വര്‍ഷമായി ആടുജീവിതം സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ചിത്രത്തിന്റെ 25 ശതമാനം മാത്രമേ ഇതുവരെ ചിത്രീകരിച്ചിട്ടുള്ളു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ തുറന്നു പറഞ്ഞിരിക്കുന്നത.് ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി പൃഥ്വിരാജ് അടുത്തിടെ മൂന്ന് മാസത്തെ ഇടവേള എടുത്തിരുന്നു.അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ചിത്രീകരണത്തിന് ശേഷമാണ് താരം വീട്ടിലേക്ക് മടങ്ങിയത്.ശരീരഭാരം കുറയ്ക്കാനായി താരം ഒരു നേരം മാത്രമാണ് ഫുഡ് കഴിക്കുന്നതെന്നും ബാക്കിയെല്ലാം ലിക്വിഡ് ഫുഡാണ് കഴിക്കുന്നതെന്നും താരത്തിന്റെ അടുത്തസുഹൃത്തുക്കള്‍ പറയുന്നു. ചിത്രത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഇനി ചിത്രീകരിക്കാന്‍ ഉണ്ടെന്നും പറയുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ നജീബിനെ ജീവിതത്തിലെ രണ്ട് കാലഘട്ടത്തെയാണ് പൃഥ്വി അവതരിപ്പിക്കേണ്ടത്. 18 മാസത്തെ ഡേറ്റ് ആണ് താരം നല്‍കിയിട്ടുള്ളത്, ഇത്രയും വലിയ ഒരു ഷെഡ്യൂള്‍ താരം നല്‍കിയത് ചിത്രത്തിനുള്ള ഡെഡിക്കേഷന്‍ കൊണ്ടും നജീബിന്റെ ജീവിതത്തിലെ രണ്ട് പ്രധാനപ്പെട്ട കാലഘട്ടത്തെ അവതരിപ്പിക്കാനുള്ളതുകൊണ്ടുമാണ്. ഈ ചിത്രത്തില്‍ പൃഥ്വിയുടെ നായികയായി എത്തുന്നത് അമല പോളാണ്.
www.ezhomelive.com
No comments
Post a Comment