Header Ads

  • Breaking News

    നടിയെ ആക്രമിച്ച കേസ്: ദിലീപ് കോടതിയിൽ; വിചാരണ 29 മുതൽ



    കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ ജ​നു​വ​രി 28 മു​ത​ല്‍ ആ​രം​ഭി​ക്കും. ദിലീപ് അടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായി. പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ഹ​ണി എം.​ വ​ര്‍​ഗീ​സാണ് കേസ് പരിഗണിക്കുന്നത്. 

    ദി​ലീ​പ് അ​ട​ക്ക​മു​ള​ള കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് തി​ങ്ക​ളാ​ഴ്ച കോ​ട​തി കു​റ്റ​പ​ത്രം ന​ല്‍​കി. പ്ര​തി​ക​ള്‍​ക്ക് കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ള്‍​പ്പി​ക്കു​ക​യും അ​വ​ര്‍​ക്കു മേ​ല്‍ കു​റ്റം ചു​മ​ത്തു​ന്ന​തു​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇന്ന് കോടതിയിൽ നടന്നത്. പ്ര​തി​ക​ള്‍ കു​റ്റം നി​ഷേ​ധി​ച്ചു.  അ​ട​ച്ചി​ട്ട മു​റി​യി​ലാ​ണു ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.

    ദി​ലീ​പ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​വ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ദി​ലീ​പ് ക​ഴി​ഞ്ഞ ദി​വ​സം ഹാ​ജ​രാ​കാ​ത്ത​തി​ല്‍ കോ​ട​തി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പി​നെ​തി​രെ ഗു​ഡാ​ലോ​ച​ന​ക്കു​റ്റ​മാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ദൃ​ശൃ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത് ദി​ലീ​പാ​ണ​ന്നാ​ണു പോ​ലീ​സി​ന്‍റെ ആ​രോ​പ​ണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad