തളിപ്പറമ്പ്-മയ്യില്‍-വിമാനത്താവളം ലിങ്ക് റോഡ് 291.63 കോടി രൂപയുടെ പദ്ധതി
തളിപ്പറമ്പ്:
തളിപ്പറമ്പില്‍നിന്ന് ബാവുപ്പറമ്പ്-മയ്യില്‍ വഴി വിമാനത്താവളത്തിലേക്കുളള ലിങ്ക് റോഡ് മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. റോഡ് നിര്‍മാണം ഏകോപിക്കുന്നതിനായി തിങ്കളാഴ്ച താലൂക്ക് ഓഫീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആറുമാസത്തിനകം പ്രാഥമികപ്രവര്‍ത്തനങ്ങള്‍ തീര്‍ക്കും. സര്‍വേ പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച തുടങ്ങും. പ്രാരംഭ സര്‍വേ പ്രവര്‍ത്തനങ്ങള്‍ രണ്ടുഭാഗങ്ങളില്‍നിന്നായാണ് തുടങ്ങുക. 10 ദിവസത്തിനകം പൂര്‍ത്തിയാക്കും. ആവശ്യമായ ഉദ്യോഗസ്ഥരെ ലഭ്യമാക്കാനുള്ള ശ്രമമുണ്ടാകുമെന്ന് ജയിംസ് മാത്യു എം.എല്‍.എ. യോഗത്തില്‍ പറഞ്ഞു.
291.63 കോടി രൂപയുടെ പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. 25.35 കിലോമീറ്റര്‍ റോഡ് 13.6 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുക. ആവശ്യത്തിന് സ്ഥലം ഏറ്റെടുക്കും. ഭൂമിയുടെ നഷ്ടപരിഹാരത്തിനുപുറമെ കെട്ടിടങ്ങള്‍ക്കും മുറിച്ചുമാറ്റേണ്ടിവരുന്ന വൃക്ഷങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കും. ദേശീയപാതാ സ്ഥലമെടുപ്പ് പ്രകാരമുള്ള തുക ഉടമകള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ടെന്‍ഡര്‍ നടപടികള്‍ക്കുള്ള സാങ്കേതികപ്രവര്‍ത്തനങ്ങള്‍ ആറുമാസത്തിനകം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. വിവിധ വകുപ്പുദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
No comments
Post a Comment