കേരളത്തിൽ 4.90 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് കൊടുത്തില്ല
രാജ്യത്ത് നിന്നും പോളിയോ തുടച്ച് നീക്കുകയെന്ന ലക്ഷ്യത്തോടെ ജനുവരി 19-ന് സംഘടിപിച്ച വാക്സിനേഷന്‍ യജ്ഞത്തോട് കേരളത്തില്‍ ഉണ്ടായത് തണുപ്പന്‍ പ്രതികരണമെന്ന് റിപ്പോര്‍ട്ട്.
തുള്ളിമരുന്ന് നല്‍കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ട കുട്ടികളില്‍ 80 ശതമാനം മാത്രമേ പരിപാടിയോട് സഹകരിച്ചിട്ടുള്ളു. ആരോഗ്യവകുപ്പ് സജ്ജമാക്കിയ കേന്ദ്രങ്ങളിലെ കണക്കുകള്‍ പ്രകാരമാണ് റിപ്പോര്‍ട്ട്.സംസ്ഥാനത്തെ 24,50,477 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 19 ലെ അവസാന കണക്കുകള്‍ പ്രകാരം 19,59,832 കുട്ടികള്‍ക്ക് മാത്രമാണ് തുള്ളിമരുന്ന നല്‍കിയത്. അതായത് സംസ്ഥാനത്തെ 4,90,645 കുട്ടികളെ രക്ഷിതാക്കള്‍ വാക്സിന്‍ നല്‍കാന്‍ എത്തിച്ചില്ലെന്ന് കണക്കാക്കേണ്ടിവരും.
ഇടുക്കി, തിരുവനന്തപുരം, എറണാകുളം, കൊല്ലം ജില്ലകള്‍ മാത്രമണ് കുട്ടികളുടെ എണ്ണത്തില്‍ 90 ശതമാനം കടന്നത്. മലപ്പുറം ജില്ലയാണ് ഏറ്റവും പിന്നില്‍. കുട്ടികളുടെ എണ്ണത്തില്‍ 64 ശതമാനം കുട്ടികെളെ മാത്രമാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ കേന്ദ്രങ്ങളില്‍ എത്തിച്ച് വാക്സിനേഷന്‍ എടുത്തത്. മലപ്പുറത്തിന് പിന്നാലെ പാലക്കാട്, കാസറഗോഡ് ജില്ലകളും വാക്സിനേഷനോട് തണുപ്പന്‍ പ്രതികരണമാണ് കാട്ടിയത്.ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, തുടങ്ങിയ സ്ഥലങ്ങളിലടക്കം 23,466 ബൂത്തുകള്‍ ഉള്‍പ്പെടെയാണ് പരിപാടിക്കായി സജ്ജമാക്കിയിരുന്നത്.
എന്നാല്‍ ഇവിടെ ഉള്‍പ്പെടെ കുട്ടികളുടെ സാന്നിധ്യം വളരെ കുറവായിരുന്നു,പോളിയോ വാക്സിനേഷന്‍ ജില്ലതിരിച്ചുള്ള ശതമാനക്കണക്ക്- തിരുവനന്തപുരം- 96, കൊല്ലം- 90, പത്തനംതിട്ട- 87, ആലപ്പുഴ- 89, കോട്ടയം- 88, ഇടുക്കി- 98, എറണാകുളം- 92, തൃശ്ശൂര്‍- 88, പാലക്കാട്- 77, മലപ്പുറം- 54, കോഴിക്കോട്- 80, വയനാട്- 79, കണ്ണൂര്‍- 82, കാസര്‍കോട്- 71.അതേസമയം, വീടുകളില്‍ നേരിട്ടെത്തി ചൊവ്വാഴ്ചവരെ ആരോഗ്യവകുപ്പ് അധികൃതര്‍ തുള്ളിമരുന്ന് നല്‍കും. എന്നാല്‍, ഇതിനോട് മുഖംതിരിക്കുന്ന രക്ഷിതാക്കളെ ബോധവത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
No comments
Post a Comment