പോസ്റ്റിൽ പരസ്യം പതിച്ചാൽ 5000 രൂപ പിഴ
വൈദ്യുത പോസ്റ്റുകളിൽ നോട്ടീസ് പതിച്ചാൽ പൊലീസ് കേസിൽ പ്രതിയാകും. രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററോ ചിഹ്നമോ ആണെങ്കിൽ പോസ്റ്റ് നിൽക്കുന്ന മേഖലയിലെ പ്രാദേശിക നേതാക്കളാകും പ്രതി. മറ്റ് വിപണന പരസ്യങ്ങൾക്ക് യഥാർത്ഥ ഉടമ പ്രതിയാകും. കേരള പോലീസ് ആക്ട് 120 ഡി (ഉടമസ്ഥന്റെ അനുവാദമില്ലാതെ പോസ്റ്ററുകളോ, ചിഹ്നങ്ങളോ, എഴുത്തുകളോ പതിപ്പിക്കുന്നതിനെതിരായ വകുപ്പ്) പ്രകാരമാണ് നടപടി. ഈ വകുപ്പു പ്രകാരം ശിക്ഷിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവോ, 5000 രൂപ വരെ പിഴയോ രണ്ടും കൂടി ഒരുമിച്ചോ ലഭിക്കാവുന്നതാണ്.
പരസ്യം പതിച്ച പോസ്റ്റുകളിൽ കയറുന്ന ലൈൻമാൻമാർ വഴുതി വീണ് അപകടം പതിവായ സാഹചര്യത്തിലും, കെ.എസ്.ഇ.ബിയുമായി അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പർ ബോർഡ് പതിപ്പിച്ചതടക്കം പോസ്റ്റർ വച്ചു മറയ്ക്കുന്നതായി ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലുമാണ് ഈ നടപടി.
No comments
Post a Comment