Header Ads

  • Breaking News

    വിൻഡോസ് 7നുമായുള്ള ബന്ധം തുടരുമെന്ന് ആന്റി വൈറസുകൾ 



    വിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റവുമായുള്ള ബന്ധം മൈക്രോസോഫ്റ്റ് വിച്ഛേദിച്ചെങ്കിലും രണ്ടു വർഷം കൂടിയെങ്കിലും ഈ ഒഎസിനുള്ള പിന്തുണ തുടരുമെന്ന് പ്രമുഖ ആന്റി വൈറസ് സോഫ്റ്റ്‌വെയറുകൾ. മൈക്രോസോഫ്റ്റിൽ നിന്നുള്ള സെക്യൂരിറ്റി അപ്ഡേറ്റുകളും പാച്ചുകളും നിലച്ചതോടെ സൈബർ ആക്രമണ ഭീതിയിലായ വിൻഡോസ് 7 ഉപയോക്താക്കൾക്കു താൽക്കാലികാശ്വാസം നൽകുന്നതാണ് ആന്റി വൈറസ് കമ്പനികളുടെ നിലപാട്. എങ്കിലും കഴിയുന്നത്ര വേഗം വിൻഡോസ് 7ൽ നിന്ന് മറ്റൊരു ഒഎസിലേക്ക് മാറുന്നതാണു സുരക്ഷിതം. എവിജി, അവിറ, കാസ്പെർസ്കി, മക്അഫീ, ക്വിക്ക്ഹീൽ, നോർട്ടൻ, ട്രെൻഡ് മൈക്രോ തുടങ്ങിയ കമ്പനികളെല്ലാം രണ്ടു വർഷം കൂടി വിൻഡോസ് 7 ഒഎസിനു സുരക്ഷ നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

    വിന്‍ഡോസ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട വേര്‍ഷനുകളിൽ ഒന്നായിരുന്നു വിന്‍ഡോസ് 7. ഈ വേര്‍ഷന്റെ ജനസമ്മതിയാണ്, തങ്ങളുടെ ഏറ്റവും പുതിയതും ആധുനികവുമായ വേര്‍ഷനായ വിന്‍ഡോസ് 10ന്റെ കുതിപ്പിനു തടയിടുന്നതെന്നാണ് മൈക്രോസോഫ്റ്റ് കരുതുന്നത്. ഇപ്പോള്‍ പോലും മൊത്തം വിന്‍ഡോസ് ഉപയോക്താക്കളില്‍ 42.8 ശതമാനം പേര്‍ വിന്‍ഡോസ് 7 ഉപയോഗിക്കുന്നുണ്ടെന്നാണ്. 2020 ജനുവരി 14ന് വിന്‍ഡോസ് 7നുള്ള ഫ്രീ സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ മൈക്രോസോഫ്റ്റ് നിർത്തി.


    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad