പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം മനുഷ്യ ശൃംഖല ഇന്ന്; 70 ലക്ഷം പേർ അണിനിരക്കും
തിരുവനന്തപുരം: ഭരണഘടനാ സംരക്ഷണം ഉയര്‍ത്തി എല്‍ഡിഎഫ് ഇന്ന് കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ മനുഷ്യശൃംഘല തീര്‍ക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധമായാണ് റിപ്പബ്ലിക്ക് ദിനത്തിൽ മനുഷ്യശൃംഘല സൃഷ്ടിക്കുന്നത്. 70 ലക്ഷം പേർ അണിനിരക്കുമെന്നാണ് സിപിഎം പറയുന്നത്.
പൗരത്വവിഷയത്തിലൂന്നിയുള്ള കേന്ദ്രവിരുദ്ധ ശൃംഖലയില്‍ യുഡിഎഫ് അണികളെയും എല്‍ഡിഎഫ് സ്വാഗതം ചെയ്യുന്നു. കാസര്‍കോട് എസ് രാമചന്ദ്രന്‍ പിള്ള മനുഷ്യശൃംഘലയിലെ ആദ്യ കണ്ണിയാകും. രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ പിണറായി വിജയനും കാനം രാജേന്ദ്രനും ശൃംഖലയില്‍ കണ്ണിചേരും കളിയിക്കാവിളയില്‍ എംഎ ബേബി ശൃംഖലയില്‍ അവസാന കണ്ണിയാകും.
കളിയിക്കാവിള മുതല്‍ കാസര്‍കോട് വരെ ജനങ്ങളെ കണ്ണിചേര്‍ത്ത് കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീത് നല്‍കാനൊരുങ്ങുകയാണ് ഇടതുമുന്നണി. ഗവര്‍ണ്ണറുമായി ഏറ്റുമുട്ടല്‍ തുടരുമ്ബോഴും രാജ്ഭവന് മുന്നില്‍ ശൃംഖല എത്തില്ല.
No comments
Post a Comment