Header Ads

  • Breaking News

    കെ.എസ്.ആർ.ടി.സി. ക്ക് 900 പുതിയ ബസുകൾ വാങ്ങാൻ സർക്കാർ അനുമതി



    തിരുവനന്തപുരം:
    900 ബസുകള്‍ വാങ്ങാന്‍ കെ.എസ്​.ആര്‍.ടി.സിക്ക്​ സര്‍ക്കാറി​​ന്റെ അനുമതി ലഭിച്ചു. കേരളത്തില്‍ സര്‍വിസ് നടത്തുന്ന നാനൂറോളം കെ.എസ്.ആര്‍.ടി.സി ബസുകളുടെ കാലാവധി കഴിയുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് സർക്കാർ അനുമതി.
    2016-17ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തില്‍ കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് 1000 സി.എന്‍.ജി ബസുകള്‍ വാങ്ങുന്നതിന് പ്രത്യേക നിക്ഷേപ നിധിയില്‍ ഉള്‍പ്പെടുത്തി കിഫ്ബിയില്‍നിന്ന്​ 300 കോടി അനുവദിക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു.
    പിന്നീട് പ്രത്യേക ഉത്തരവ് പ്രകാരം ഇതിനുള്ള ഭരണാനുമതിയും നല്‍കി. എന്നാല്‍, സി.എന്‍.ജി ലഭ്യതയുടെ പരിമിതി തിരിച്ചടിയായി. ഇതു കണക്കിലെടുത്തു ബസ് വാങ്ങല്‍ വൈകുകയായിരുന്നു. ഇതേതുടര്‍ന്നാണ് കിഫ്ബിയില്‍നിന്ന്​ പണം അനുവദിച്ചുകൊണ്ടുതന്നെ 900 ഡീസല്‍ ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അന്തിമാനുമതി നല്‍കിയത്.

    No comments

    Post Top Ad

    Post Bottom Ad