കെ.എസ്.ആർ.ടി.സി. ക്ക് 900 പുതിയ ബസുകൾ വാങ്ങാൻ സർക്കാർ അനുമതി
തിരുവനന്തപുരം:
900 ബസുകള്‍ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാറിന്റെ അനുമതി ലഭിച്ചു. കേരളത്തില്‍ സര്‍വിസ് നടത്തുന്ന നാനൂറോളം കെ.എസ്.ആര്‍.ടി.സി ബസുകളുടെ കാലാവധി കഴിയുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് സർക്കാർ അനുമതി.
2016-17ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തില്‍ കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് 1000 സി.എന്‍.ജി ബസുകള്‍ വാങ്ങുന്നതിന് പ്രത്യേക നിക്ഷേപ നിധിയില്‍ ഉള്‍പ്പെടുത്തി കിഫ്ബിയില്‍നിന്ന് 300 കോടി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പിന്നീട് പ്രത്യേക ഉത്തരവ് പ്രകാരം ഇതിനുള്ള ഭരണാനുമതിയും നല്‍കി. എന്നാല്‍, സി.എന്‍.ജി ലഭ്യതയുടെ പരിമിതി തിരിച്ചടിയായി. ഇതു കണക്കിലെടുത്തു ബസ് വാങ്ങല്‍ വൈകുകയായിരുന്നു. ഇതേതുടര്‍ന്നാണ് കിഫ്ബിയില്‍നിന്ന് പണം അനുവദിച്ചുകൊണ്ടുതന്നെ 900 ഡീസല്‍ ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അന്തിമാനുമതി നല്‍കിയത്.
ليست هناك تعليقات
إرسال تعليق