ശബരിമല ദര്‍ശനത്തിന് എത്തുന്ന രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാന്‍ കഴിയുമോ എന്ന ആശങ്കയിൽ ജില്ലാ പൊലീസ്
പത്തനംതിട്ട: തിങ്കളാഴ്ച ശബരിമല ദര്‍ശനത്തിന് എത്തുന്ന രാഷ്്ട്രപതിക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ സുരക്ഷയൊരുക്കാന്‍ കഴിയുമോ എന്ന് ആശങ്ക. ഇക്കാര്യം രാഷ്ട്രപതിയുടെ സുരക്ഷാവിഭാഗത്തെ അറിയിക്കും. പാണ്ടിത്താവളത്ത് ഹെലിപ്പാഡായി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ ബലത്തില്‍ ആശങ്കയെന്ന് ജില്ലാ പൊലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
ജനുവരി 6 നാണ് രാഷ്ട്രപതിയുടെ ശബരിമല ദർശനം. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെ സുരക്ഷയൊരുക്കല്‍ പ്രായോഗികമാണോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ ആശങ്ക. ഇത് രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗത്തെ അറിയിക്കും.ഹെലിപ്പാഡായി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ ബലത്തില്‍ ആശങ്കയെന്ന് ജില്ലാ പൊലീസ് മേധാവി സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സന്നിധാനത്ത് നല്ല തിരക്കായതിനാല്‍ സുരക്ഷ ഒരുക്കുന്നതില്‍ പരിമിതിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
സുരക്ഷ കടുപ്പിക്കുന്നതിനൊപ്പം സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാനുള്ള സാധ്യതയും ദേവസ്വം ബോർഡ് പരിശോധിക്കുന്നു. അത് വിജയിച്ചില്ലെങ്കില്‍ നിലയ്ക്കലിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തും. പമ്പയിൽ നിന്ന് കാൽനടയായോ ഡോളിയിലോ സന്നിധാനത്തേയ്ക്ക് തിരിക്കും. രാഷ്ട്രപതി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതുവരെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന കാര്യത്തിലാണ് പ്രധാന ആശങ്ക. ഉന്നതപൊലീസ് യോഗത്തിലാകും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക. ഡി ജി പി ഉൾപ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാകും സുരക്ഷയൊരുക്കുക.
No comments
Post a Comment