സോഷ്യല്‍ മീഡിയകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
സോഷ്യല്‍ മീഡിയകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ . ഫെയ്‌സ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ടിക് ടോക്ക് എന്നിവയിലാണ് നിയന്ത്രണങ്ങള്‍ വരുക . വ്യാജ വാര്‍ത്തകള്‍, അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം, തെറ്റായ വിവരങ്ങള്‍, വംശീയ അധിക്ഷേപങ്ങള്‍, വ്യക്തികളെ ബാധിച്ചേക്കാവുന്ന ലിംഗഭേദം എന്നിവ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സോഷ്യല്‍മീഡിയ വെരിഫിക്കേഷന്‍ .
നിലവില്‍ ഇതുമായി ബന്ധപ്പെട്ട നിയമം ഐടി മന്ത്രാലയം തയാറാക്കിക്കൊണ്ടിരിക്കുകയാണ് . അത് ഉടന്‍ നിയമായി പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട് . പുതിയ നിയമം വരുന്നതോടെ ഫെയ്സ്ബുക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിലവിലുള്ള സ്ഥിരീകരിച്ച അക്കൗണ്ടുകള്‍ വീണ്ടും മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ടിവരും.
ഉപയോക്തൃ അക്കൗണ്ട് പരിശോധനയ്ക്കായി സോഷ്യല്‍ മീഡിയ കമ്ബനികളുടെ സംവിധാനങ്ങള്‍ തന്നെ വികസിപ്പിക്കേണ്ടിവരും
No comments
Post a Comment