ആദ്യ സൈറണ്‍ മുഴങ്ങി; ജെയ്ന്‍ കോറല്‍കോവ് നിലംപൊത്താൻ മിനുട്ടുകൾ മാത്രം
കൊച്ചി: മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. സ്ഫോടനം നടക്കുന്നതിന് മുന്നോടിയായുള്ള ആദ്യ സൈറണ്‍ മുഴങ്ങി. ഫ്ളാറ്റുകള്‍ക്ക് 200 മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. 10.55 ന് രണ്ടാം സൈറണും, 11ന് മൂന്നാത്തെ സൈറണും തുടര്‍ന്ന് ജെയ്ന്‍ കോറല്‍കോവ് ഫ്ലാറ്റില്‍ സ്ഫോടനം നടക്കുകയും ചെയ്യും.
തുടര്‍ന്ന് 2 മണിക്കാണ് ഗോള്‍ഡന്‍ കായലോരം തകര്‍ക്കുക. 122 അപ്പാര്‍ട്ട്‌മെന്റുകള്ലാണ് ജെയന്‍ കോറല്‍ കോവിലുള്ളത്. എക്‌സ്‌പ്ലോസീവ് വിഭാഗം ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഫ്ലാറ്റില്‍ പരിശോധന നടത്തി. മേല്‍നോട്ടങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ കണ്ട്രോള്‍ റൂമിലെത്തിക്കഴിഞ്ഞു. 400 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ജെയ്ന്‍ കോറല്‍ കോവ് പൊളിക്കുക. സ്‌ഫോടനത്തില്‍ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങള്‍ കായലില്‍ പതിക്കില്ലെന്നാണ് ജെറ്റ് ഡെമോളിഷന്‍ കമ്ബനി സിഇഒയുടെ അവകാശവാദം.
No comments
Post a Comment