സിഎംഎസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകരും വിദ്യാർഥികളും തമ്മിൽ സംഘർഷം
കോട്ടയം: സിഎംഎസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകരും വിദ്യാർഥികളും തമ്മിൽ സംഘർഷം. കാമ്പസിൽ അക്രമം നടത്തിയ എസ്എഫ്ഐക്കെതിരെ വിദ്യാർത്ഥികൾ സംഘടിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഗുണ്ടകളുമായെത്തി എസ്എഫ്ഐക്കാര്‍ വിദ്യാർഥികളെ മർദിക്കുകയാണെന്ന് പ്രിൻസിപ്പലും ആരോപിച്ചു.
രണ്ടാം വർഷ ഫിസിക്സ് ബിരുദ വിദ്യാർഥിയെ എസ്എഫ്ഐ പ്രവർത്തകർ തെരുവിൽ അക്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. എസ്എഫ്ഐക്കെതിരെ വിദ്യാർഥികൾ സംഘടിച്ച് ഗേറ്റിന് മുന്നിൽ സമരം ആരംഭിച്ചു. ഇതിനിടെ പുറത്തു നിന്നുള്ള പ്രവർത്തകരോടൊപ്പം എസഎഫ്ഐക്കാർ കാംപസിൽ പ്രവേശിക്കാൻ ശ്രമിച്ചതോടെ രംഗം വഷളായി. എസ്എഫ്ഐക്കാരെ കോളജിൽ കയറ്റാനാകില്ലെന്ന് പ്രിൻസിപ്പൽ നിലപാടെടുത്തു. തുടർന്ന് രൂക്ഷമായ വാക്കേറ്റവും ഇരു വിഭാഗവും ഏറ്റുമുട്ടി.
ഇരുകൂട്ടരെയും പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ വിദ്യാർഥികൾ പോലീസിനെതിരെ തിരിഞ്ഞു. തുടർന്ന് ലാത്തി വീശി. എസ്എഫ്ഐ പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. കഞ്ചാവ് മാഫിയക്കെതിരെ നിലപാടെടുത്തതിലാണ് പ്രതിഷേധമെന്ന് എസ് എഫ് ഐ ആരോപിച്ചു.ആരോപണം തള്ളിയ പ്രിൻസിപ്പൽ പ്രശ്നങ്ങൾക്ക് കാരണം എസ എഫ് ഐ ആണെന്നും തുറന്നടിച്ചു. എസ്എഫ്ഐക്കാരുടെ ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥി കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
No comments
Post a Comment