പ്രതിഷേധക്കാരെ നേരിടുമ്പോഴും കേരള പൊലീസ് സംയമനം പാലിക്കുന്നു; കേരള പൊലീസിനെ പ്രശംസിച്ച് ഗവർണർ
തിരുവനന്തപുരം: കേരള പൊലീസിനെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധക്കാരെ നേരിടുമ്പോഴും കേരള പൊലീസ് സംയമനം പാലിക്കുന്നു. ഇത് മാതൃകയാണ്. പ്രതിഷേധക്കാർ ശത്രുക്കൾ അല്ല, അവരോടും മാനുഷികമായ സമീപനം വേണം. ഈ സമീപനം കേരള പൊലീസിനുണ്ടെന്ന് നേരിൽ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. തൃശൂർ പൊലീസ് അക്കാദമിയിൽ ഫൊറൻസിക് സയൻസ് ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതേസമയം, ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തി. ഗവര്‍ണര്‍ സാധാരണ രാഷ്ട്രീയക്കാരെപ്പോലെ പ്രവര്‍ത്തിക്കുന്നു. ഗവര്‍ണറുടെ പ്രസ്താവനകളില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. നിയമസഭയെ അപമാനിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഗവര്‍ണര്‍ക്കു മുന്നില്‍ മുഖ്യമന്ത്രി നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
No comments
Post a Comment