Header Ads

  • Breaking News

    പത്മ പുരസ്ക്കാരം പ്രഖ്യാപിച്ചു


    പത്മപുരസ്കാരം പ്രഖ്യാപിച്ചു; രണ്ട് മലയാളികള്‍ക്ക് പത്മശ്രീ. റിപബ്ലിക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് മലയാളികള്‍ക്ക് പത്മശ്രീ. മൂഴിക്കല്‍ പങ്കജാക്ഷി, സത്യനാരായണന്‍ മുണ്ടൂര്‍ എന്നിവര്‍ക്കാണ് പത്മശ്രീ. മൂഴിക്കല്‍ പങ്കജാക്ഷി നോക്കുവിദ്യാ കലാകാരിയാണ്. ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനാണ് സത്യനാരായണന്‍ മുണ്ടൂര്‍ പത്മ പുരസ്കാരത്തിന് അര്‍ഹനായത്.

    എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് പങ്കജാക്ഷി.

    ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഗ്രാമീണമേഖലയില്‍ വായനശാലകള്‍ വ്യാപിപ്പിച്ചതിനുമാണ് സത്യനാരായണന് പുരസ്‌കാരം ലഭിച്ചത്. കേരളത്തില്‍ ജനിച്ച സത്യനാരായണന്‍ മുണ്ടൂര്‍ 40 വര്‍ഷമായി അരുണാചല്‍ പ്രദേശിലാണ് താമസിക്കുന്നത്. അരുണാചൽ പ്രദേശ് സർക്കാരാണ് മുണ്ടൂരിന്‍റെ പേര് നാമനിർദേശം നൽകിയത്.

    No comments

    Post Top Ad

    Post Bottom Ad