ബിജെപി സംസ്ഥാന നേതാവിന്റെ വീടിന് നേരെ അക്രമം
മയ്യിൽ:
ബിജെപി സംസ്ഥാന നേതാവിന്റെ വീടിന് നേരെ അക്രമം. ബിജെപി സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗറിന്റെ മയ്യിൽ ചെറുപഴശി കടൂർമുക്കിലെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ അക്രമം ഉണ്ടായത്.
വീടിന്റെ മുൻവശത്തെ ജനൽഗ്ലാസുകൾ തകർന്ന നിലയിലാണ്. നാല് ബൈക്കുകളിലായി വന്ന അക്രമികൾ വീടിനു നേരെ കരിങ്കൽ ചീളുകൾ എറിയുകയായിരുന്നു.
ബേബി സുനാഗറിന് ഇനി ഉറക്കമില്ലാത്ത രാവുകൾ സമ്മാനിക്കുമെന്ന് ഫേസ്ബുക്ക് കമന്റുകൾ ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. വിവരമറിഞ്ഞ് മയ്യിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽ സഹോദരിയും ഭർത്താവും മക്കളുമാണ് ഉണ്ടായിരുന്നത്.
ഇന്നലെ മയ്യിൽ മേഖലയിൽ ബിജെപിയുടെ നേതൃത്വത്തിൽ വ്യാപകമായി പൗരത്വഭേദഗതി നിയമത്തിന്റെ പ്രചരണ പരിപാടികൾ നടത്തിയതിലുണ്ടായ അസഹിഷ്ണുതയാകാം അക്രമത്തിന് പിന്നിലെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു. ജില്ലാ, സംസ്ഥാന നേതാക്കൾ വീട് സന്ദർശിച്ചു.അക്രമം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു.
No comments
Post a Comment