കെപിസിസി പുനഃസംഘടന: ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡം പാലിക്കണമെന്ന് ഹൈക്കമാന്‍ഡ്
ന്യുഡല്‍ഹി: കെ.പി.സി.സി പുനഃസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡം പാലിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം. എം.പിമാരും എം.എല്‍.എമാരും ഭാരവാഹികളായി വേണ്ട, എഴുപത് വയസ്സിന് മുകളിലുള്ളവരെ കെ.പി.സി.സിയില്‍ നിന്ന് ഒഴിവാക്കണം, പത്തു വര്‍ഷമായി തുടരുന്ന ജനറല്‍ സെക്രട്ടറിമാരെ ഒഴിവാക്കണം എന്നീ നിര്‍ദേശങ്ങളും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്.
പുനഃസംഘടന ചര്‍ച്ച അന്തിമ ഘട്ടത്തിലാണുള്ളത്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, എ.ഐ.സി.സി സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും നടത്തിയ ചര്‍ച്ചയിലാണ് ഒറ്റപദവി സംബന്ധിച്ച മാനദണ്ഡം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയത്.
നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ ജനപ്രതിനിധികള്‍ ഭാരവാഹികളാവുമ്ബോള്‍ അത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് അവരെ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തത്.
അതേസമയം, നിലവില്‍ എം.പിമാരായ കൊടിക്കുന്നില്‍ സുരേഷിനേയും കെ. സുധാകരനേയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റുമാരായി നിലനിര്‍ത്തണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ അഭ്യര്‍ഥന ഹൈക്കമാന്‍ഡ് അംഗീകരിച്ചു. അതിനാല്‍ ഇവര്‍ തല്‍സ്ഥാനത്ത് തുടരും.
No comments
Post a Comment