Header Ads

  • Breaking News

    ചൂട്ടാട് കടല്‍തീരത്ത് ഒരുക്കിയ ഫാല്‍ക്കന്‍ പാര്‍ക്ക് അടച്ചുപൂട്ടി ഒരു വര്‍ഷം കഴിഞ്ഞിട്ടും തുറക്കാനുള്ള നടപടിയില്ലെന്ന് ആക്ഷേപം.


    പുതിയങ്ങാടി: 
    ഡി.ടി.പി.സിയുടെ നിയന്ത്രണത്തില്‍ പുതിയങ്ങാടി ചൂട്ടാട് കടല്‍തീരത്ത് ഒരുക്കിയ ഫാല്‍ക്കന്‍ പാര്‍ക്ക് അടച്ചുപൂട്ടി ഒരു വര്‍ഷം കഴിഞ്ഞിട്ടും തുറക്കാനുള്ള നടപടിയില്ലെന്ന് ആക്ഷേപം. ടൂറിസ്റ്റുകളെ ഏറെ ആകര്‍ഷിക്കുന്ന പാര്‍ക്ക് നവീകരണം നടത്താത്തിനാല്‍ ഇവിടെയുള്ള ഇരിപ്പിടങ്ങളും കുട്ടികളുടെ ഉല്ലാസത്തിനും ഇവിടെ ഒരുക്കിയ സംവിധാനങ്ങള്‍ എല്ലാം തുരുമ്പെടുത്ത് നശിച്ച നിലയിലാണ്.

    കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് പാര്‍ക്കില്‍ വെള്ളം കയറിയത് നാശനഷ്ടങ്ങള്‍ ഏറെ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ബന്ധപ്പെട്ട അധികൃതര്‍ ആരും തന്നെ ഇവിടെ തിരിഞ്ഞു നോക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്. അടുത്ത കാലത്തായി ഇവിടുത്തെ രണ്ട് ബീച്ചുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ പാലം നിര്‍മാണം ആരംഭിച്ചുവെങ്കിലും പ്രവര്‍ത്തി ഇപ്പോള്‍ നിലച്ച നിലയിലാണ്. പാര്‍ക്കില്‍ ഇപ്പോള്‍ യാതൊരു നിയന്ത്രണവുമില്ലാത്തതിനാല്‍ കോളേജ് കമിതാക്കളുടെയും മറ്റും ഇടത്താവളമാണിപ്പോള്‍. പോലീസ് പെട്രോളിങ്ങ് ശക്തമാക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad