Header Ads

  • Breaking News

    ഇതിന്ത്യൻ പൗരന്റെ പ്രതിഷേധം ; ശരീരം ക്യാൻവാസ് ആക്കി


    പയ്യന്നൂർ:
    പ്രതിഷേധ ചിത്രമായിരുന്നു ആ ശരീരത്തിൽ. മനുഷ്യരെ ഭിന്നിപ്പിക്കുന്നവരുടെ കണ്ണുതുറപ്പിക്കാൻ സാധാരണക്കാരന്റെ വേദന പകർത്തിയ ചിത്രം. 
    മറ്റൊരാളുടെ ശരീരത്തെ ക്യാൻവാസാക്കിക്കൊണ്ടുള്ള ചിത്രം പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള കലാസമരംകൂടിയായി. അശോകൻ പെരിങ്ങാരയുടെ ശരീരത്തിലാണ്‌  ശിൽപി സുരേന്ദ്രൻ കൂക്കാനം പ്രതിഷേധ ചിത്രം വരച്ചത്‌. 

    പയ്യന്നൂർ ബസ‌്സ‌്റ്റാൻഡിലെ ഷേണായ‌് സ‌്ക്വയറിലായിരുന്നു ചിത്രരചന. ശരീരത്തിന്റെ മുൻഭാഗത്ത‌് ചിത്രംവരച്ച്‌ ‘വർഗീയത തുലയട്ടെ’ എന്നെഴുതി  പൗരത്വഭേദഗതിക്കെതിരെയുള്ള  പ്ലക്കാർഡും  പിടിച്ച‌് നഗരം ചുറ്റിയ അശോകൻ  പ്രതിഷേധ സന്ദേശം നൂറുകണക്കിനാളുകളിലെത്തിച്ചപ്പോൾ എൽഡിഎഫ്‌ മനുഷ്യശൃംഖലയുടെ പ്രചാരണവുമായി. 

    അനീതിക്കെതിരെ എന്നും ഒറ്റയാൾ പ്രതിഷേധം നടത്തുന്ന  സുരേന്ദന്റെ ചിത്രരചനയ‌്ക്ക‌് ക്യാൻവാസായ അശോകൻ കഴിഞ്ഞ 23 വർഷമായി  കാക്കടവിൽ തട്ടുകട നടത്തുന്നു. 70 വയസ‌് കഴിഞ്ഞവർക്ക‌് കടയിൽ  ഉച്ചയൂണ‌് സൗജന്യം. 

    മോഡിസർക്കാർ നോട്ടുനിരോധിച്ചപ്പോൾ അശോകൻ കാലിക്കടവിൽ ശവപ്പെട്ടിയിൽ ആറുമണിക്കൂർകിടന്നും പ്രതിഷേധിച്ചു. 

    No comments

    Post Top Ad

    Post Bottom Ad