മാട്ടൂല്‍-പറശിനിക്കടവ് യാത്രാബോട്ട് ഓടിത്തുടങ്ങി
പാപ്പിനിശ്ശേരി:
മാട്ടൂല്‍ - വളപട്ടണം - പറശിനിക്കടവ് യാത്രാബോട്ട് ഒന്നരമാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഓടിത്തുടങ്ങി. ഒരു ബോട്ടിന്റെ തകരാറിനെ തുടര്‍ന്നാണ് പറശിനിക്കടവ് - മാട്ടൂല്‍ റൂട്ടിലെ യാത്രാബോട്ട് നിര്‍ത്തിവെച്ചത്. ബോട്ട് യാത്ര നിശ്ചലമായതോടെ പറശിനിയില്‍ എത്തുന്ന യാത്രക്കാര്‍ തീരാദുരിതത്തിലായി.
അഴീക്കല്‍ - മാട്ടൂല്‍ റൂട്ടിലെ ബോട്ടാണ് ഒന്നരമാസം മുന്‍പ് കേടായത്. ഇതേ തുടര്‍ന്ന് പറശിനിക്കടവ് റൂട്ടിലോടുന്ന ബോട്ട് അഴീക്കലിലേക്ക് മാറ്റുകയായിരുന്നു. ബോട്ട് നിശ്ചലമായിട്ടും സ്ഥലം എം.എല്‍.എമാര്‍ ഇടപെട്ടില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. മാട്ടൂല്‍ - അഴീക്കല്‍ - പറശിനിക്കടവ് റൂട്ടില്‍ ജലഗതാഗത വകുപ്പിന് ഒരു ബോട്ട് കൂടി വേണമെന്നതാണ് പ്രധാന ആവശ്യം. ഓടിയത് അറിയാത്തതിനാല്‍ ഇന്നലെ ബോട്ടില്‍ യാത്രക്കാര്‍ കുറവായിരുന്നു. പാപ്പിനിശേരി ടൈംസ് അടക്കമുള്ള സംഘടനകള്‍ ബോട്ട് സര്‍വീസ് സജീവമാക്കാന്‍ ഇടപെടല്‍ നടത്തിവരികയാണ്.
No comments
Post a Comment