Header Ads

  • Breaking News

    മാട്ടൂല്‍-പറശിനിക്കടവ് യാത്രാബോട്ട് ഓടിത്തുടങ്ങി



    പാപ്പിനിശ്ശേരി:
    മാട്ടൂല്‍ - വളപട്ടണം - പറശിനിക്കടവ് യാത്രാബോട്ട് ഒന്നരമാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഓടിത്തുടങ്ങി. ഒരു ബോട്ടിന്റെ തകരാറിനെ തുടര്‍ന്നാണ് പറശിനിക്കടവ് - മാട്ടൂല്‍ റൂട്ടിലെ യാത്രാബോട്ട് നിര്‍ത്തിവെച്ചത്. ബോട്ട് യാത്ര നിശ്ചലമായതോടെ പറശിനിയില്‍ എത്തുന്ന യാത്രക്കാര്‍ തീരാദുരിതത്തിലായി.

    അഴീക്കല്‍ - മാട്ടൂല്‍ റൂട്ടിലെ ബോട്ടാണ് ഒന്നരമാസം മുന്‍പ് കേടായത്. ഇതേ തുടര്‍ന്ന് പറശിനിക്കടവ് റൂട്ടിലോടുന്ന ബോട്ട് അഴീക്കലിലേക്ക് മാറ്റുകയായിരുന്നു. ബോട്ട് നിശ്ചലമായിട്ടും സ്ഥലം എം.എല്‍.എമാര്‍ ഇടപെട്ടില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. മാട്ടൂല്‍ - അഴീക്കല്‍ - പറശിനിക്കടവ് റൂട്ടില്‍ ജലഗതാഗത വകുപ്പിന് ഒരു ബോട്ട് കൂടി വേണമെന്നതാണ് പ്രധാന ആവശ്യം. ഓടിയത് അറിയാത്തതിനാല്‍ ഇന്നലെ ബോട്ടില്‍ യാത്രക്കാര്‍ കുറവായിരുന്നു. പാപ്പിനിശേരി ടൈംസ് അടക്കമുള്ള സംഘടനകള്‍ ബോട്ട് സര്‍വീസ് സജീവമാക്കാന്‍ ഇടപെടല്‍ നടത്തിവരികയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad