മിഷൻ മരട്: കംപ്ലീറ്റഡ്: അവസാന ഫ്ലാറ്റും നിലംപൊത്തി
കൊച്ചി : തീരപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളില്‍, സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട കെട്ടിടങ്ങളില്‍ അവസാനകെട്ടിടവും മണ്ണടിഞ്ഞു. ഗോള്‍ഡന്‍ കായലോരം എന്ന ഫ്ലാറ്റ് സമുച്ചയമാണ് അവസാനമായി നിലം പൊത്തിയത്. നേരത്തെ നിശ്ചയിച്ചതിലും അരമണിക്കൂറോളം വൈകിയാണ് ഫ്ലാറ്റ് പൊളിച്ച് നീക്കിയത്.
നിശ്ചിത സമയത്തില്‍ നിന്നും 26 മിനുട്ട് വൈകി 1.56 നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. 2.28 ന് അവസാന സൈറണും മുഴങ്ങി ഗോൾഡൻ കായലോരവും നിലം പൊത്തിയതോടെ സുപ്രീം കോടതി വിധി പൂർണമായി നടപ്പിലാക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റ് മാഫിയക്ക് കനത്ത തിരിച്ചടി നൽകിയാണ് മരട് മിഷൻ പൂർത്തിയാകുന്നത്.
നാല് സമുച്ചയങ്ങളിൽ മൂന്നാമത്തെ സമുച്ചയം ഇന്ന് രാവിലെ 11 മണിയോടെ പൊളിച്ചു മാറ്റിയിരുന്നു. ജെയ്ന്‍ കോറല്‍കോവ് ആണ് ഇന്ന് പൊളിച്ചു നീക്കിയത്. നിയമം ലംഘിച്ച നാല് സമുച്ചയങ്ങളിൽ മറ്റു രണ്ടെണ്ണമായ ഹോളി ഫെയ്ത്ത് എച്ച് 2 ഓ, ആൽഫ സരിൻ എന്നിവ ഇന്നലെ പൊളിച്ച് നീക്കിയിരുന്നു. നിയന്ത്രിത സ്ഫോടനങ്ങളിലൂടെ തികച്ചും ശാസ്ത്രീയമായാണ് ഇവ എല്ലാം പൊളിച്ച് നീക്കിയത്.
No comments
Post a Comment