Header Ads

  • Breaking News

    രോഗിയുമായി മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ടുമറിഞ്ഞ് രോഗി മരിച്ചു


    തളിപ്പറമ്പ് :
    രോഗിയുമായി മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ടുമറിഞ്ഞ് രോഗി മരിച്ചു , ഒരാൾക്ക് പരിക്ക് . നടുവിൽ മണ്ടളം സെന്റ് ജൂഡ് പള്ളിക്ക് സമീപത്ത പരേതനായ യോഹന്നാൻഅന്നമ്മ ദമ്പതികളുടെ മകൻ നടുപ്പുരയിൽ റെജി ( 46 ) ആണ് മരിച്ചത് . റെജിയുടെ ബന്ധു സുനിലിനെ ( 30 ) തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് പുലർച്ചെ രണ്ടോടെ ദേശീയപാതയിൽ ചിറവക്ക് വളവിലായിരുന്നു അപകടം . കരൾരോഗിയായ റെജിക്ക് അസുഖം
    കൂടിയതിനെ തുടർന്ന് പുലർച്ചെ ഒന്നോടെയാണ് ബന്ധുക്കൾ ജീപ്പിൽ കണ്ണൂർ ഗവ . മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ടത് . അപകടത്തിൽ പരിക്കേറ്റ റെജിയ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു . ലതയാണ് മരിച്ച റെജിയുടെ ഭാര്യ . മക്കൾ : റിജൻസ് , റിൻസി . സഹോദരങ്ങൾ : ബിജു , പിവി , സാലി , ലൂസി , മിനി .

    No comments

    Post Top Ad

    Post Bottom Ad