ഇന്ത്യന്‍ കോസ്‌റ്റ് ഗാര്‍ഡില്‍ നാവിക് പ്ലസ്‌ടു എന്‍ട്രി തസ്‌തികയില്‍ ഒഴിവുണ്ട്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIoF8af_oIjz_UI-CWhfP6w54_NMZ99RcppkoQ4Get8wStqqRrVdZbPUMnaX0mh5mXcWBzoyErZVjvdt2-3NYidTGVJ9GOjvup5-KuroyhmpUVngSgCGOLrPZQpMm9B6fm9T4ylpLJdL-y/s1600/1578826075409184-0.png
ഇന്ത്യന്‍ കോസ്‌റ്റ് ഗാര്‍ഡില്‍ നാവിക് (ജനറല്‍ ഡ്യൂട്ടി) പ്ലസ്‌ടു എന്‍ട്രി തസ്‌തികയില്‍ 260 ഒഴിവുണ്ട്. 2020 ആഗസ്‌തില്‍ പരിശീലനം തുടങ്ങും. ജനുവരി 26മുതല്‍ ഫെബ്രുവരി രണ്ട് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത 50 ശതമാനം മാര്‍ക്കോടെ പ്ലസ്‌ടു(ഫിസിക്‌സ്, മാത്‌സ്) ജയിക്കണം. പ്രായം 18-22. നിയമാനുസൃത ഇളവ് ലഭിക്കും. ഉയരം കുറഞ്ഞത് 157 സെ.മീ, നെഞ്ചളവ് ആനുപാതികം. കുറഞ്ഞത് അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികമാകണം. നല്ല കാഴ്‌ച ശക്തിവേണം. കണ്ണട ഉപയോഗിക്കുന്നവരെ പരിഗണിക്കില്ല. എഴുത്ത് പരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരിക്കും പരീക്ഷ. വെസ്‌റ്റ് സോണില്‍ കൊച്ചി പരീക്ഷാ കേന്ദ്രമായിരിക്കും. www.joinindiancoastguard.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരം വിജ്ഞാപനത്തില്‍.
No comments
Post a Comment