മഞ്ഞുകാലത്ത് അല്പം സൗന്ദര്യസംരക്ഷണം, വരണ്ടചര്‍മ്മം അകറ്റാന്‍ ഓറഞ്ച് ഫേസ്പാക്ക് എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം
ഈ തണുത്ത മഞ്ഞുകാലത്ത് വരണ്ട ചര്‍മ്മം എല്ലാവരുടെയും പ്രശ്‌നമാണ്.അതിനുവേണ്ടി ഇപ്പോഴത്തെ കാലത്തിനനുസൃതമായി ലഭിക്കുന്ന പഴമാണ് ഓറഞ്ച് കൊണ്ട് ഉണങ്ങിയ ചര്‍മ്മം നീക്കാന്‍ നല്ലൊരു ഫേസ് പാക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം.
മഞ്ഞു കാലത്ത് വരണ്ട ചര്‍മ്മം അകറ്റാന്‍ ഏറ്റവും നല്ലതാണ് ഓറഞ്ച് ഫേസ് പാക്ക്. ഓറഞ്ചിന്റെ തൊലിയാണ് ഫേസ് പാക്കിനായി പ്രധാനമായി ഉപയോഗിക്കുന്നത്.
ഓറഞ്ചിന്റെ തൊലി നല്ല പോലെ ഉണക്കിയെടുത്ത ശേഷം മിക്സിയിലിട്ട് പൗഡറാക്കിയെടുക്കുക. പൗഡറിലേക്ക് ഒരു സ്പൂണ്‍ തേനും തൈരും ചേര്‍ത്ത് മിക്സ് ചെയ്യുക. ശേഷം 15 മിനിറ്റ് മാറ്റി വയ്ക്കുക.
ഈ പാക്ക് 15 മിനിറ്റെങ്കിലും മുഖത്തിട്ട് മസാജ് ചെയ്യുക. അര മണിക്കൂര്‍ മുഖത്തിട്ട് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിലോ ചൂടു വെള്ളത്തിലോ കഴുകാം.
തണുപ്പ് കൊണ്ട് ചുക്കിചുളിയുന്ന ചര്‍മ്മത്തിന് പരിഹാരമാണിത്.
No comments
Post a Comment