മരട് ഫ്ലാറ്റ്: കെട്ടിടാവശിഷ്ടം നീക്കംചെയ്യാൻ വിദേശ സംഘം
മരട്: മരട് ഫ്‌ളാറ്റ് പൊളിച്ചതിന്റെ അവശിഷ്ടം നീക്കാൻ
നടപടി. അടുത്ത ആഴ്ച നടപടി ആരംഭിക്കും.
കെട്ടിടാവശിഷ്ടങ്ങൾ നീക്കാൻ വിദേശസംഘമാണ്
എത്തുന്നത്.
ജനുവരി 11, 12 തിയതികളിലാണ് മരടിൽ തീരദേശ
പരിപാലന നിയമം ലംഘിച്ച് പണുതുയർത്തിയ ആൽഫ
സെറിൻ, എച്ച്ടുഒ, ജെയിൻ കോറൽ കോവ്, ഗോൾഡൻ
കായലോരം എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങൾ നിയന്ത്രിത
സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കിയിരുന്നു. ഇതിന്റെ
അവശിഷ്ടങ്ങളാണ് ജനങ്ങൾക് ബുദ്ധിമുട്ടി
ഉണ്ടാക്കിയിരുന്നത്.
ഓസ്ട്രിയയിൽ നിന്നുള്ള സംഘം ഇന്നെത്തും. നൂതന
യന്ത്രങ്ങളാണ് അവശിഷ്ടം നീക്കാൻ ഉപയോഗിക്കുന്നത്.
‘റബ്ബിൾ മാസ്റ്റർ’ യന്ത്രം അടുത്ത ആഴ്ച എത്തിക്കും. പൊടി
വ്യാപിക്കാതെയാകും പ്രവർത്തനം. കോൺക്രീറ്റ്
അവശിഷ്ടങ്ങൾ പൊടിയാക്കി നീക്കം ചെയ്യാനാണ് പദ്ധതി.
No comments
Post a Comment