നാടകീയം: പൗരത്വ നിയമത്തിനെതിരായ വിമർശനം വായിച്ച് ഗവർണർ; വായിച്ചത് എതിർപ്പ് വ്യക്തമാക്കി
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശം വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നേരത്തെ ഗവർണർ ഒഴിവാക്കുമെന്ന് വ്യക്തമാക്കിയ 18 മത് ഖണ്ഡികയാണ് ഗവർണർ അപ്രതീക്ഷിതമായി ഗവർണർ വായിച്ചത്. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് വായിച്ചത് എന്ന് ഗവർണർ പറഞ്ഞായിരുന്നു വായിച്ചത്.
തന്റെ എതിർപ്പ് വ്യക്തമാക്കിയാണ് ഗവർണർ സർക്കാരിന്റെ നയം വായിച്ചത്. നേരത്തെ പൗരത്വ ഭേദഗതി സംസ്ഥാനത്തിന്റെ വിഷമയല്ലെന്ന് ചൂണ്ടിക്കാട്ടി ഈ നയം വായിക്കില്ലെന്ന് ഇന്നലെ വരെ വ്യക്തമാക്കിയ ശേഷമാണ് ഗവർണർ ഇന്ന് മലക്കം മറിഞ്ഞത്.
അതേസമയം, നയപ്രഖ്യാപനം നടത്താൻ നിയമസഭയിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞിരുന്നു. ഗവർണർ നിയമസഭയിൽ എഴുന്നേറ്റപ്പോഴായിരുന്നു. ഗവർണർക്കെതിരെ ഗോ ബാക് വിളികളും മുദ്രാവാക്യവും പ്രതിപക്ഷം വഴി തടഞ്ഞത്. പ്രതിപക്ഷ അംഗങ്ങളെ നീക്കം ചെയ്തതിനു ശേഷമാണ് ഗവർണർക്ക് നയപ്രഖ്യാപന പ്രസംഗം തുടങ്ങാനായത്.
ഇതോടെ സഭ വിട്ടിറങ്ങിയ പ്രതിപക്ഷം നിയമസഭയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സഭയുടെ നടുത്തളത്തിൽ ഇറങ്ങി വഴി തടഞ്ഞായിരുന്നു പ്രതിപക്ഷം പ്രതിഷേധം നടത്തിയത്.
No comments
Post a Comment