മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിക്കും കാമുകനും മധുവിധു ജയിലില്‍; യുവതി മുങ്ങിയത് പത്തും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ച്
പഴയങ്ങാടി:
രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും റിമാന്‍ഡില്‍.
ചെറുതാഴം കൊവ്വപ്പുറത്തെ കണ്ണോത്ത് ഹൗസില്‍ സില്‍വിയ (34), കാമുകന് കുഞ്ഞിമംഗലത്തെ കോയപ്പാറ ഹൗസില്‍ ടി.പി.നിസാര്‍ (32) എന്നിവരെയാണ് പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയതത്.
പത്തും പതിനാറും വയസുള്ള രണ്ട് ആണ്മക്കളെ ഉപേക്ഷിച്ചാണ് കഴിഞ്ഞ 29 ന് നിസാറിനോടൊപ്പം യുവതി പോയത്.
സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന സില്‍വിയ രാവിലെ ആശുപത്രിയില്‍ ജോലിക്കു പോയെങ്കിലും തിരിച്ചുവന്നില്ല.
ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണമാരംഭിച്ച പരിയാരം പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്.
താവം പാണച്ചിറയില് താമസിക്കുന്ന നിസാറിനൊടൊപ്പം പോയ യുവതിയെ ഇന്നലെ രാവിലെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ പത്തു വര്‍ഷമായി നിസാറുമായി പ്രണയത്തിലായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. പരിയാരം എസ്ഐ പി.
ബാബുമോന്, സീനിയര്‍ സിപിഒ എന്‍.പി.സഹദേവന് എന്നിവരുടെ നേതൃത്വത്തിലാണ് ഒളിച്ചോടിയവരെ പിടികൂടിയത്.
രണ്ടുദിവസം മുന്‍പ് കടന്നപ്പള്ളി സ്വദേശിനിയായ യുവതി 14 വയസുള്ള മകനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയതിന് പിടിയിലായിരുന്നു. ഇവരും കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്.
No comments
Post a Comment