ഹജ്ജിന് അവസരം ലഭിച്ചവർക്ക് ഇന്ന് മുതൽ പണമടക്കാം
കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്ക് ഇന്ന് മുതല്‍ പണമടക്കാം. ആദ്യഗഡുവായ 81,000 രൂപ ഫെബ്രുവരി 15ന് മുൻപായി അടക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ആകെ 2,01,000 രൂപയാണ് ഹജ്ജിന് അവസരം ലഭിച്ചവർ അടക്കേണ്ടത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചവരെ നിശ്ചയിച്ചിരുന്നു.
രണ്ടാംഗഡു 1,20,000 രൂപ മാര്‍ച്ച് 15ന് മുൻപായി അടക്കണം. രണ്ട് ഗഡുക്കളും ഒരുമിച്ച് അടക്കാന്‍ താല്പര്യമുള്ളവര്ക്ക് 2,01,000 രൂപ ഫെബ്രുവരി 15ന് മുൻപ് അടക്കാനും സാധിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് (www.hajcommittee.gov.in) മുഖേന ഒാണ്‍ലൈനായി തുക അടക്കാം.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ എസ്.ബി.ഐ, യു.ബി.ഐ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് പണമടക്കാനും സൗകര്യമുണ്ട്. ഇതിനുള്ള പേ ഇന്‍ സ്ലിപ്പും കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്. ബാങ്ക് റഫറന്‍സ് നമ്ബര്‍ ഉപയോഗിച്ചാണ് തുക അടക്കേണ്ടത്. റഫറന്‍സ് നമ്ബറും കവര്‍ നമ്ബറും രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പും വെബ്സൈറ്റില്‍നിന്ന് ലഭിക്കും.
ഒന്നാം ഗഡു പണമടച്ച രസീതി (ഹജ്ജ് കമ്മിറ്റി കോപ്പി), അസ്സല് പാസ്പോര്‍ട്ട്, മെഡിക്കല്‍ സ്ക്രീനിങ് ആന്‍ഡ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ (രണ്ട് കോപ്പി, വൈറ്റ് ബാക്ക് ഗ്രൗണ്ട്), നേരത്തേ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച ഹജ്ജ് അപേക്ഷയുടെ ഒപ്പിട്ട കോപ്പി, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, നേരത്തെ അടച്ച അപേക്ഷ ഫീസായ 300 രൂപയുടെ രസീതി, കവര്‍ഹെഡിന്റെ ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് അല്ലെങ്കില്‍ ചെക്ക് ലീഫിന്റെ പകര്‍പ്പ് എന്നിവ സഹിതം കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ഫെബ്രുവരി 15ന് മുമ്ബ് സമര്‍പ്പിക്കണം.
പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. രേഖകള്‍ സ്വീകരിക്കാനായി കണ്ണൂരിലും എറണാകുളത്തും ഫെബ്രുവരിയില്‍ കുറച്ച് ദിവസം ക്യാമ്ബ് നടത്തും. തീയതി പിന്നീട് അറിയിക്കും.
അവസാന ഗഡു വിമാനടിക്കറ്റ്, ഡോളര്‍ നിരക്ക്, സൗദിയിലെ ചെലവുകള്‍ എന്നിവ നിശ്ചയിച്ചതിന് ശേഷം പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2710717, 2717571.
No comments
Post a Comment