എൻപിആറും എൻആർസിയും നടപ്പാക്കില്ല; സെൻസസിൽ മാത്രം സഹകരിക്കുമെന്ന് സർക്കാർ
തിരുവനന്തപുരം: ജനസംഖ്യാ രജിസ്റ്റവും പൗര രജിസ്റ്ററും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് കേരളാ സർക്കാർ. എന്നാൽ, സെൻസസുമായി സഹകരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. ഇക്കാര്യം സെൻസസ് ഡയറക്ടർമാരെ അറിയിക്കും. അതേസമയം സെൻസസിൽ ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങൾ എന്നിങ്ങനെ പുതിയതായി ഉൾപ്പെടുത്തിയ രണ്ടു ചോദ്യങ്ങൾ ഒഴിവാക്കും.
നേരത്തേ പൗരത്വ ഭേദഗതി നിയമത്തനെതിരെ നിയമസഭ പ്രമേയം പാസാക്കുകയും പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എൻആർസി, എൻപിആർ എന്നിവ നടപ്പിലാക്കില്ലെന്ന് മന്ത്രിസഭാ തീരുമാനിച്ചത്.
ഏറെ വിമർശനങ്ങൾ ഉയർന്നതോടെ സെൻസസും നിർത്തിവച്ചിരുന്നു. സെൻസസ് എടുക്കുന്നത് എൻആർസി നടപ്പാക്കുന്നതിന്റെ ആദ്യ പടിയായാണ് കണക്കാക്കിയിരുന്നത്. ഇത് സാധുത ചെയ്യുന്ന രീതിയിൽ മുൻപെങ്ങും പതിവില്ലാത്ത ജനനതീയതിയും മാതാപിതാക്കളുടെ വിവരങ്ങളും സെൻസസ് ഫോമിൽ ചേർത്തിരുന്നു. എന്നാൽ സംസ്ഥാനത്ത് ഇത് ചോദിയ്ക്കാൻ അനുവദിക്കില്ലെന്നാണ് മന്ത്രിസഭാ തീരുമാനം.
No comments
Post a Comment