കല്യാശേരി പഞ്ചായത്തിൽ ജെൻഡിൽ വുമൺ പദ്ധതിക്ക് തുടക്കമായി
കല്യാശേരി :
പിറകോട്ട് പോകേണ്ടവരല്ല, മുന്നിൽനിന്ന് പ്രതിരോധിക്കേണ്ടവരാണ് തങ്ങളെന്ന തിരിച്ചറിവുമായി ജെൻഡിൽ വുമൺ.
ദിവസേന ഉയർന്നുവരുന്ന അതിക്രമങ്ങളെ ചെറുത്തുതോൽപിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനാണ് കല്യാശേരി പഞ്ചായത്തിൽ ജെൻഡിൽ വുമൺ പദ്ധതിക്ക് തുടക്കമായത്. കല്യാശേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പൊലീസ് മേധാവി ജി എച്ച് യതീഷ് ചന്ദ്ര പദ്ധതി ഉദ്‌ഘാടനം ചെയ്‌തു.
പഞ്ചായത്തിലെ 10 മുതൽ 60 വരെയുള്ള സ്ത്രീകൾക്കാണ് ജില്ലാ പഞ്ചായത്ത്, കല്യാശേരി പഞ്ചായത്ത്, ജില്ലാ പോലീസ് എന്നിവ സംയുക്തമായി പരിശീലനം നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഓമന അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, ജില്ലാ പഞ്ചായത്തംഗം പി പി ഷാജിർ എന്നിവർ സംസാരിച്ചു.
ശുചിത്വം- മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസും നടന്നു.
No comments
Post a Comment