ജെ.എന്‍.യുവില്‍ ഗുണ്ടാ ആക്രമണം ; വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പരിക്കേറ്റു
മുഖംമൂടി ധാരികള്‍ ഉള്‍പ്പെടെ ആയുധമേന്തിയ നൂറോളം ഗുണ്ടകള്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ കാമ്ബസില്‍ ഇരച്ചുകയറി വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ക്രൂരമായി തല്ലിച്ചതച്ചു. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 35 വിദ്യാര്‍ത്ഥികള്‍ക്കും 15 അദ്ധ്യാപകര്‍ക്കും പരിക്കേറ്റു.25 വിദ്യാര്‍ത്ഥികളുടെ പരിക്ക് ഗുരുതരമാണ്.ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയ്ക്കെതിരെ രണ്ടു മാസമായി തുടരുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ കാമ്ബസില്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രവര്‍ത്തകരും എ.ബി.വി.പി പ്രവര്‍ത്തകരും ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ വൈകിട്ട് ആറ് മണിയോടെയാണ് ലാത്തിയും ഹോക്കി സ്റ്റിക്കും ഇഷ്ടികകളുമായി എത്തിയ സംഘം.സബര്‍മതി ഹോസ്റ്റല്‍, മഹി മാണ്ഡ്വി ഹോസ്റ്റല്‍, പെരിയാര്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ അക്രമം അഴിച്ചുവിട്ടത്.വളഞ്ഞിട്ടുള്ള ആക്രമണത്തില്‍ തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ ഐഷി എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.മലയാളി അദ്ധ്യാപകനും ഇ.എം.എസിന്റെ കൊച്ചുമകനുമായ അമീദ് പരമേശ്വരന്‍, അദ്ധ്യാപികയായ സുചിത്രസെന്‍ എന്നിവര്‍ക്കും പരിക്കേറ്റു.എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തുനിന്നെത്തിയ ഗുണ്ടകളും ചേര്‍ന്നാണ് അക്രമം അഴിച്ചുവിട്ടതെന്ന് വിദ്യാര്‍ത്ഥി യൂണിയന് ആരോപിച്ചു. അതേസമയം, അക്രമത്തിനു പിന്നില്‍ ഇടതു സംഘടനകളാണെന്ന് എ.ബി.വി.പിയും പ്രസ്താവിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പൊലീസ് ആസ്ഥാനം ഉപരോധിച്ചു.
No comments
Post a Comment