Header Ads

  • Breaking News

    കോടതികളും ജയിലുകളും വീഡിയോ കോൺഫറൻസിങ് വഴി ബദ്ധപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം ഇന്ന്



    കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​യി​​​ലു​​​ക​​​ളും കോ​​​ട​​​തി​​​ക​​​ളും വീ​​​ഡി​​​യോ​ കോ​​​ണ്‍​ഫ​​​റ​​​ന്‍​സിം​​​ഗ് വ​​​ഴി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഇന്ന് നി​​​ര്‍​വ​​​ഹി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ 53 ജ​​​യി​​​ലു​​​ക​​​ളി​​​ലെ 87 സ്റ്റു​​​ഡി​​​യോ​​​ക​​​ളെ​​​യും 372 കോ​​​ട​​​തി​​​ക​​​ളെ​​യു​​​മാ​​​ണ് ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 

    കെ​​​ല്‍​ട്രോ​​​ണും ബി​​​എ​​​സ്‌എ​​​ന്‍​എ​​​ലും, യു​​​ടി​​​എ​​​ലും, കേ​​​ര​​​ള ഐ​​​ടി മി​​​ഷ​​​നു​​മാ​​ണ് സാ​​​ങ്കേ​​​തി​​​ക പി​​​ന്തു​​​ണ ന​​​ല്‍​കു​​​ന്ന​​​ത്. വീ​​​ഡി​​​യോ​ കോ​​​ണ്‍​ഫ​​​റ​​​ന്‍​സിം​​​ഗ് സം​​​വി​​​ധാ​​​നം പൂ​​​ര്‍​ണ​​​മാ​​​യി ന​​ട​​പ്പാ​​കു​​ന്ന​​തോ​​ടെ ദി​​​നം​​പ്ര​​​തി എ​​​സ്‌​​​കോ​​​ര്‍​ട്ട് ഡ്യൂ​​​ട്ടി ചെ​​​യ്യു​​​ന്ന 800-ഓ​​​ളം പോ​​​ലീ​​​സു​​​കാ​​​രു​​​ടെ സേ​​​വ​​​നം തി​​​രി​​​കെ ല​​​ഭ്യ​​​മാ​​​വും. കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ കോ​​​ട​​​തി​​​ക​​​ളി​​​ല്‍ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ലു​​​ള്ള അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​കു​​​ക​​​യും, ഒ​​​ന്നി​​​ല​​​ധി​​​കം കോ​​​ട​​​തി​​​ക​​​ളി​​​ല്‍ ഒ​​​ന്നി​​​ല​​​ധി​​​കം ത​​​ട​​​വു​​​കാ​​​രെ ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ സ​​​മ​​​യ ലാ​​​ഭ​​​വു​​​മു​​​ണ്ടാ​​കും.

    പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട​​​മെ​​​ന്ന നി​​​ല​​​യി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ലെ 136 കോ​​​ട​​​തി​​​ക​​​ളും 14 ജ​​​യി​​​ലു​​​ക​​​ളി​​​ലെ 38 സ്റ്റു​​​ഡി​​​യോ​​​ക​​​ളും നി​​​ല​​​വി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യി​​​ട്ടു​​ണ്ട്.

    No comments

    Post Top Ad

    Post Bottom Ad