മൂന്നാര്‍ വിന്റര്‍ കാര്‍ണിവൽ: ‘ട്വാന്റി ഫൈവ് വിമെന്‍ ഓണ്‍ ബുള്ളറ്റ് റാലിയുമായി ടൂറിസം വകുപ്പ്
മൂന്നാര്‍ വിന്റര്‍ കാര്‍ണിവലിന്റെ പ്രചരണാര്‍ത്ഥം ‘ട്വാന്റി ഫൈവ് വിമെന്‍ ഓണ്‍ ബുള്ളറ്റ് ‘ എന്ന പേരില്‍ ബുള്ളറ്റ് റാലി സംഘടിപ്പിച്ചു. കൊച്ചിയില്‍ നിന്നും മൂന്നാറിലേക്കാണ് ബുള്ളറ്റ് യാത്ര. മൂന്നാറിന്റെ ടൂറിസം സാധ്യതകളുടെ വീണ്ടെടുപ്പിനായി ടൂറിസം വകുപ്പുമായി ചേര്‍ന്നാണ് 18 ബുള്ളറ്റുകളിലായി 25 പെണ്‍കുട്ടികള്‍ റാലി സംഘടിപ്പിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25 പെണ്‍കുട്ടികളാണ് റാലിയില്‍ പങ്കെടുത്തത്. പ്രളയത്തിന് ശേഷം മൂന്നാറിനും കേരളത്തിനും നഷ്ടപ്പെട്ട ടൂറിസം സാധ്യതകള്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായാണ് കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്കുള്ള ഇവരുടെ ബുള്ളറ്റ് യാത്ര. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച യാത്ര അസിസ്റ്റന്റ് കളക്ടര്‍ എം എസ് മാധവിക്കുട്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. ബൈക്ക് ആന്‍ഡ് ബുള്ളറ്റ് ലേഡി റൈഡേഴ്സ് എന്ന കൂട്ടായ്മയിലെ അംഗങ്ങളാണ് യാത്രയുടെ ഭാഗമായത്. ഇടുക്കി ജില്ലാ ഭരണകൂടവും മൂന്നാര്‍ ഗ്രാമപഞ്ചായത്തും ടൂറിസം വകുപ്പുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
www.ezhomelive.com
No comments
Post a Comment