Header Ads

  • Breaking News

    തിരുവനന്തപുരം ലോ കോളജിലെ കെഎസ്‌യു പ്രവർത്തകന് എസ്എഫ്‌ഐക്കാരുടെ മർദനം


    തിരുവനന്തപുരം:
    തിരുവനന്തപുരം ലോ കോളജിലെ കെഎസ്‌യു യൂണിറ്റ് ഭാരവാഹിയെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചതായി പരാതി. 
    യാമിൻ മുഹമ്മദ് എന്ന രണ്ടാം വർഷ വിദ്യാർത്ഥിയാണ് അക്രമത്തിന് ഇരയായത്.
    ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. മുറിഞ്ഞപാലത്തെ വീടിന് സമീപം നിൽക്കുകയായിരുന്ന യാമിനെ രണ്ട് ബൈക്കിലായെത്തിയ നാല് എസ്എഫ്‌ഐ പ്രവർത്തകർ ചേർന്ന് ആക്രമിക്കുകയായിരുന്നു.
    തലയ്ക്കും കാലിനും പരുക്കേറ്റ വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്‌യു പ്രവർത്തകരുടെ പരാതിയിൽ മൂന്ന് എസ്എഫ്‌ഐ പ്രവർത്തകരെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു.

    No comments

    Post Top Ad

    Post Bottom Ad