ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ഇന്ന്; സുഭാഷ് വാസുവിനെ പുറത്താക്കിയേക്കും
ചേര്‍ത്തല: സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ ചേര്‍ത്തലയില്‍ ചേരും. പാര്‍ട്ടിയില്‍ വിമത നീക്കം ശക്തമാക്കിയ സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കിയേക്കും.
സാമ്പത്തിക തിരിമറികളില്‍ സുഭാഷ് വാസുവിനോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മറുപടി നല്‍കാത്തതിന് പുറമെ വെള്ളാപ്പള്ളിക്കും തുഷാറിനമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സുഭാഷ് വാസു പരസ്യമായി രംഗത്തെത്തിയിരുന്നു. സുഭാഷ് വാസുവിനെ പുറത്താക്കണമെന്ന പ്രമേയങ്ങള്‍ ബിഡിജെഎസ് ജില്ലാ കമ്മിറ്റികള്‍ പാസ്സാക്കിയിരുന്നു.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരിക്കെ തട്ടിപ്പ് കേസില്‍ പ്രതി ആകുകയും നേതൃത്വത്തിന് എതിരെ പരസ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സുഭാഷ് വാസുവിനെ ഉടന്‍ പുറത്താക്കണം എന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്.
No comments
Post a Comment