Header Ads

  • Breaking News

    പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തിയെ അ​നു​കൂ​ലിച്ചുകൊണ്ടുള്ള പ​രി​പാ​ടി​യെ വി​മ​ര്‍​ശിച്ച യു​വ​തി​യെ കയ്യേറ്റം ചെയ്ത സംഭവം; അഞ്ച് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു



    കൊ​ച്ചി: പാ​വ​ക്കു​ളം ക്ഷേ​ത്ര​ത്തി​ല്‍ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തിയെ അ​നു​കൂ​ലിച്ചുകൊണ്ട് സംഘടിപ്പിച്ച പ​രി​പാ​ടി​യെ വി​മ​ര്‍​ശിച്ച യു​വ​തി​യെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ര​ള പ​ണി​ക്ക​ര്‍, പ്ര​സ​ന്ന ബാ​ഹു​ലേ​യ​ന്‍, സി.​വി. സ​ജി​നി, ബി​നി സു​രേ​ഷ്, ഡോ​ക്ട​ര്‍ മ​ല്ലി​ക എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്റ്റേഷനിലെ വ​നി​താ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.  ഇ​വ​രെ ജാ​മ്യ​ത്തി​ല്‍ വിട്ടയച്ചു. 

    തി​രു​വ​ന​ന്ത​പു​രം പേ​യാ​ട് സ്വ​ദേ​ശി​നി ആ​തി​ര നല്‍കിയ പ​രാ​തി​യി​ലാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. 29 ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ​യാ​ണു കേ​സ്. സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ക്ക​ല്‍, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ എ​ട്ടോ​ളം വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

    ജ​നു​വ​രി ഇ​രു​പത്തിയൊ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. 'മാ​തൃ​സം​ഗ​മം' എ​ന്ന പേ​രി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്ക് അ​നു​കൂ​ല​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ യു​വ​തി​ക്കെ​തി​രെ ഒ​രു സം​ഘം തി​രി​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ വീഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

    No comments

    Post Top Ad

    Post Bottom Ad