Header Ads

  • Breaking News

    സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി


    സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിയെ പുലര്‍ച്ചെ ആറരയോടെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. 

    പ്രത്യേകം തയാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണ് പെണ്‍കുട്ടി ഇപ്പോഴുള്ളത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വൈറസ് ബാധ സംബന്ധിച്ച പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക പരിശോധനാ ഫലമാണ് പുറത്തുവന്നത്. വീണ്ടും സാമ്ബിളുകള്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

    പെണ്‍കുട്ടിക്കൊപ്പം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മറ്റ് മൂന്നു പേരെ വ്യാഴാഴ്ച തന്നെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഇവരുടെ സാമ്ബിളുകള്‍ നെഗറ്റീവ് ആയിരുന്നു. 24 പേര്‍ ഒരേസമയം ചികിത്സ തേടാനുള്ള സൗകര്യം മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. 

    അഞ്ച് ഡോക്ടമാരടക്കം 30 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ നിയോഗിച്ചിട്ടുണ്ട്. കൂടാതെ താലൂക്ക് ആശുപത്രികളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്ബാണ് ചൈനയിലെ വൂഹാനില്‍ നിന്ന് എത്തിയ വിദ്യാര്‍ഥിനിയെയും മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
    പനിയും ചുമയും തൊണ്ടവേദനയുമായാണ് ചികിത്സ തേടിയത്. പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് വൈറസ് ബാധ തെളിഞ്ഞത്. ആദ്യപരിശോധനയായ ആര്‍.ടി-പി.സി.ആര്‍ (റിയല്‍ ടൈം പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍) ടെസ്റ്റില്‍ പോസിറ്റിവ് ആയിരുന്നു.

    അതിനിടെ, കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജില്‍ അഞ്ച് വിദ്യാര്‍ഥികളെ കൂടി പ്രവേശിപ്പിച്ചു. ചൈനയില്‍ നിന്നുള്ള എം.ബി.ബി.എസ് വിദ്യാര്‍ഥികളായ ഇവര്‍ പ്രത്യേക വാര്‍ഡിലാണ് കഴിയുന്നത്. ഇതോടെ ഏഴ് പേര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുണ്ട്.പുതുതായി 247 പേരുള്‍പ്പെടെ കേരളത്തില്‍ 1053 പേര്‍ നിരീക്ഷണത്തിലാണ്.

    No comments

    Post Top Ad

    Post Bottom Ad