അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ സ്ത്രീകൾ പിടിയിൽ;നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട
നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട. രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേമുക്കാൽ കിലോ സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് സ്ത്രീകളടക്കം മൂന്ന് യാത്രക്കാരാണ് സ്വർണവുമായി പിടിയിലായത്. പിടികൂടിയ സ്വർണത്തിന് 58 ലക്ഷം രൂപ വില വരും.
നെടുമ്പാശേരിയിൽ അടിവസ്ത്രങ്ങള്ക്കുള്ളില് ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ സ്ത്രീകള്‍ പിടിയില്‍. രണ്ടു സ്ത്രീകളാണ് ഇത്തരത്തില്‍ പിടിയിലായത്. അടിവസ്ത്രങ്ങള്ക്കുള്ളില് ഒളിപ്പിച്ചാണ് ഇവര്‍ മുക്കാല്‍ കിലോ സ്വര്‍ണ്ണം കടത്തിയത്. മുപ്പത്തിമൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇവരില്‍ നിന്ന് ലഭിച്ചത്.
ക്വലാലംപുരില്‍ നിന്ന് എത്തിയ ഒരു സ്ത്രീ കോഴിക്കോട് സ്വദേശിനിയാണ്. സ്വര്‍ണ്ണക്കടത്തിന് ഉപയോഗിക്കുന്ന ദുബൈ, ഷാര്‍ജ, കുവൈറ്റ് തുടങ്ങിയ പരമ്ബരാഗത സ്ഥലങ്ങള്‍ ഉപേക്ഷിച്ചാണ് ക്വലാലംപൂര്‍ വഴി എത്തിയത്.
ഷാര്‍ജയില്‍ നിന്നെത്തിയ ഒരു സ്ത്രീയുടെ കാലിലും കൈയ്യിലും വളയങ്ങളായി ധരിച്ചാണ് കാല് കിലോ സ്വര്‍ണ്ണം കടത്തിയത്.
ദുബൈയിൽ നിന്നും എമിറേറ്റ്സ് വിമാനത്തിൽ എത്തിയ തൃശൂർ സ്വദേശി 750 ഗ്രാം സ്വർണമാണ് പാന്റിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇയാൾ ധരിച്ചിരുന്ന പാന്റിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് ബിസ്കറ്റ് രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചിരുന്നത്. ആദ്യ രണ്ട് കേസുകളും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും ഒരു കേസ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവുമാണ് പിടികൂടിയത്.
No comments
Post a Comment